ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് പറക്കല്‍ പരിശീലനം നേടുന്നതിനായി വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ കശ്മീരിലേക്ക് മാറ്റി. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം (എല്‍സിഎ)പരിശീലനം ആരംഭിച്ചിരിക്കുന്നത്.
കശ്മീര്‍ താഴ്വരകളിലെയും മറ്റും ദൗത്യങ്ങള്‍ അനായാസമാക്കുന്നതിനായി കശ്മീരിലെ മുന്നേറ്റ വ്യോമത്താവളങ്ങളിലേക്കാണ് തേജസിനെ എത്തിച്ചിരിക്കുന്ന്. പരിശീലനം നല്ല രീതിയില്‍ പുരോഗമിക്കുന്നതായും വ്യോമസേന അറിയിച്ചു. പാകിസ്ഥാന്, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവില്‍ ഒന്നിലധികം വ്യോമത്താവളങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും വ്യോമത്താവളങ്ങളില്‍ തേജസിന് പരിശീലനം നല്‍കുന്നുണ്ട്. നിലവിലെ പരിശീലനത്തിലൂടെ തേജസിന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഡിആര്‍ഡിഒ നിര്‍മിച്ച മാര്‍ക്ക് രണ്ട്, അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധനല്കുന്നതായി വ്യോമസേന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: