ന്യൂദല്‍ഹി : ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് രാജ്യത്ത് കാലാവസ്ഥാ പ്രവര്‍ത്തനത്തിന്റെ രൂപമെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ വികസനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ദക്ഷിണ രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രത്യേകിച്ചും ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസ് ഉടമ്പടി പ്രകാരം ഐക്യ രാഷ്ട്ര സഭ കാലാവസ്ഥാ സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ചെന്നൈയില്‍ നടന്ന നാലാമത് പരിസ്ഥിതി , സുസ്ഥിര കാലാവസ്ഥ പ്രവര്‍ത്തക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെ ചെറുക്കുന്നതില്‍ രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ കുറിച്ചും മോദി പറഞ്ഞു.
ദേശീയമായി നിശ്ചയിച്ച സംഭാവനകളിലൂടെ ഇന്ത്യ ശുദ്ധമായ ഊര്‍ജത്തിലേക്ക് കടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2030-ല്‍ നടപ്പാവേണ്ടിയിരുന്ന ലക്ഷ്യം, ഒമ്പത് വര്‍ഷം മുമ്പേ പ്രാവര്‍ത്തികമായി.ഫോസില്‍ ഇതര ഇന്ധന സ്രോതസുകളിലെ സ്ഥാപിത വൈദ്യുത ശേഷി നിശ്ചയിച്ചതിലും ഒമ്പത് വര്‍ഷം മുന്നേ കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: