Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മണിപ്പൂര്‍ കലാപം കത്തിക്കുന്നു’;ഡോ.ഖാം ഖാനെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂര്‍ കോടതി ;സുപ്രീംകോടതിയെ സമീപിച്ച് പ്രൊഫസര്‍

മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നതിന് ഉതകുന്ന പ്രസ്താവനകള്‍ നടത്തിയെന്നതിന്റെ പേരില്‍ മണിപ്പൂര്‍ സ്വദേശിയായ പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂരിലെ ഇംഫാല്‍ ജില്ലാ കോടതി. നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചതോടെ പ്രൊഫ. ഖാന്‍ ഖാം സുവന്‍ ഹോസിങ് കോടതി നടപടികളില്‍ നിന്നും രക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:18 pm IST
inIndia

ഇംഫാല്‍: മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നതിന് ഉതകുന്ന പ്രസ്താവനകള്‍ നടത്തിയെന്നതിന്റെ പേരില്‍ മണിപ്പൂര്‍ സ്വദേശിയായ  പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നടപടിയ്‌ക്കൊരുങ്ങി മണിപ്പൂരിലെ ഇംഫാല്‍ ജില്ലാ കോടതി. നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സും അയച്ചതോടെ പ്രൊഫ. ഖാന്‍ ഖാം സുവന്‍ ഹോസിങ് കോടതി നടപടികളില്‍ നിന്നും രക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.  

ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ഇദ്ദേഹം പത്രപ്രവര്‍ത്തകനായ കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാന്‍ ഉതകുന്ന  പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് പരാതി. കുക്കി സമുദായക്കാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ പേരില്‍ 153എ (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505(1) (പൊതു കുഴപ്പം സൃഷ്ടിക്കാനുതകുന്ന പ്രസ്താവനകള്‍ നടത്തുക), 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യം), 120ബി (ക്രിമിനല്‍ ഗൂഡാലോചന) എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ഇംഫാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ വിളിപ്പിച്ചിരിക്കുന്നത്.  

കുക്കികള്‍ക്ക് പ്രത്യേകം ഭരണകൂടം വേണമെന്ന് വരെ ഇദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഈ അഭിമുഖത്തില്‍ മെയ്തെയ് വിഭാഗത്തെ അതിനിശിതമായാണ് ഇദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ആ സമുദായത്തിന് നേരെ പ്രകോപനമുണ്ടാക്കാന്‍ തോന്നിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് പ്രൊഫ. ഖാം ഖാന്‍ നടത്തിയിരിക്കുന്നതെന്ന് ഇംഫാല്‍ കോടതിയില്‍ പ്രൊഫസര്‍ക്കെതിരെ കേസ് നല്‍കിയ പരാതിക്കാരന്‍ പറയുന്നു.  

ഇതുപോലെ ദീക്ഷ ദ്വിവേദി എന്ന അഭിഭാഷകയ്‌ക്കെതിരെ രാജ്യദ്രോഹം, യുദ്ധം നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങല്‍ ആരോപിച്ച് മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച അവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. തന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന്  ഈ പ്രൊഫസര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.  

ഈ പ്രൊഫസര്‍ ഇന്ത്യക്കാരനല്ലെന്നും ഇദ്ദേഹത്തിന്റെ പേര് പിന്നീട് തെരഞ്ഞെടുപ്പ് പട്ടികയില്‍ ചേര്‍ത്തതാണെന്നും കാണിച്ച് മറ്റൊരു പരാതിയും കൂടി ഖോംഡ്രോം മണികണ്ഠ സിങ്ങ് എന്നൊരാള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.  

മെയ് മൂന്നിന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം)  നടത്തിയ റാലിയാണ് പിന്നീട് കുക്കി, മെയ്തെയ് സമുദായങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. കലാപം അടിച്ചമര്‍ത്താന്‍ അര്‍ധ സൈനിക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 

Tags: രാജ്യദ്രോഹക്കുറ്റംമണിപ്പൂര്‍സുപ്രീംകോടതിcourtപട്ടിക ജാതിമണിപ്പൂര്‍ കലാപംകുക്കി,Universityമെയ്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.