ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) ഓഹരികള്‍ നാലിരട്ടി കുതിച്ചുചാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദനത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഓഹരി വിപണിയില്‍ എച്ച്എഎല്ലിന്റെ ഈ കുതിച്ചുചാട്ടം.
2018ല്‍ 800 രൂപയായിരുന്ന എച്ച്എഎല്‍ ഓഹരി വില ഇപ്പോള്‍ 3904.85 രൂപയില്‍ എത്തിയിരിക്കുകയാണ്. കമ്പനിയുടെ ശക്തമായ ഓര്‍ഡര്‍ ബുക്കും ഉയര്‍ന്ന വരുമാന വളര്‍ച്ചാ സാധ്യതയും പ്രധാന പ്രേരകങ്ങളായി ചൂണ്ടിക്കാണിച്ച് വിപണി നിരീക്ഷകര്‍ എച്ച്എഎല്ലിന്റെ ഓഹരി പാതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ എല്ലാ പ്രതിരോധ നിര്‍മാണ കമ്പനികളുടെയും ഓഹരികള്‍ അവരുടെ ഓഹരികളില്‍ ഗണ്യമായ ഉയര്‍ച്ച രേഖപ്പെടുത്തി. 1940 ഡിസംബറില്‍ സ്ഥാപിതമായ ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്എഎല്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബഹിരാകാശപ്രതിരോധ നിര്‍മ്മാതാക്കളില്‍ ഒന്നാണ്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിദേശ വിപണിയില്‍ നിന്നും അവര്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഒ പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു സബ്‌സ്‌ക്രൈബ് ശുപാര്‍ശ ഉണ്ടായിരുന്നു, ഭാവിയില്‍ ആഭ്യന്തരമായും ആഗോളതലത്തിലും ധാരാളം ഓര്‍ഡറുകള്‍ വരുന്നതിലൂടെ കമ്പനി മുന്നോട്ട് പോകുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ യുഎസ് സന്ദര്‍ശന വേളയില്‍, എഫ് 414 ഇന്ത്യന്‍ ജെറ്റ് എഞ്ചിനുകളുടെ സഹനിര്‍മ്മാണത്തിനായി ജിഇ എയ്‌റോസ്‌പേസും എച്ച്എഎല്ലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഓഹരി വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കാന്‍ എച്ച്എഎല്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 14 ശതമാനം നേട്ടം രേഖപ്പെടുത്തിയതിന് ശേഷം എച്ച്എഎല്‍ ഓഹരികള്‍ 5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: