Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരത്തെ അപമാനിച്ചു:കുരുക്കില്‍ മണിക്കൂറുകള്‍;പൊതുദര്‍ശനത്തിന് വയ്‌ക്കുന്നതില്‍ വീഴ്ച; സെല്‍ഫി എടുത്ത് കോണ്‍ഗ്രസുകാര്‍

ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിന് നല്‍കേണ്ട ആദരവിലല്ല തലസ്ഥാന നഗരം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 11:19 am IST
in Kerala

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തില്‍ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍പോലും സുരക്ഷ ഒരുക്കാതെ സര്‍ക്കാര്‍.

ഉമ്മന്‍ ചാണ്ടിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദര്‍ശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദര്‍ബാര്‍ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സുമായുള്ള വാഹന വ്യൂഹം പോലും കുരുക്കില്‍പെട്ടു. ജഗതിയിലെ വീടിനു മുന്നില്‍ രാവിലെ മുതല്‍ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റര്‍ ഭാഗം ആംബുലന്‍സ് കടന്നത് അരമണിക്കൂറെടുത്താണ്. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനല്‍ തകര്‍ന്നു. തിരക്ക് വര്‍ധിച്ചതോടെ ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തി യവരെ ദര്‍ബാര്‍ ഹാളിലേക്ക് പറഞ്ഞുവിട്ടു.

എന്നാല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുള്ള ഒരുസൗകര്യവും ഒരുക്കിയില്ല. വന്‍ ജനാവലി ഉച്ചമുതല്‍ ദര്‍ബാര്‍ഹാളില്‍ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദര്‍ശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദര്‍ബാര്‍ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കാന്‍ പോലും പ്രയാ സപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കില്‍പ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജ യനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവില്‍ ഏറെ പ്രയാ സപ്പെട്ടാണ് അന്തിമോപചാരം അര്‍പ്പിച്ചശേഷം മുഖ്യമന്ത്രിയെ ദര്‍ബാര്‍ഹാളില്‍ നിന്നും മാറ്റിയത്.

മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ വഴിയൊരുക്കിയിരു ന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കില്‍ കുടുംബാംഗങ്ങള്‍ക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നില്‍ക്കാനായില്ല. കുടുംബാംഗങ്ങള്‍ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ ദര്‍ബാര്‍ഹാളിന്റെ വാതിലുകള്‍ അടച്ചിട്ടു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും  ഇരിപ്പിടം നല്‍കിയില്ല. അവര്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്.

പൊതുദര്‍ശനത്തിന് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു. ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാല്‍ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവന്‍കുട്ടിക്കാണ് പൊതുദര്‍ശനത്തിന്റെ ചുമതല നല്‍കിയത്. രാഷ്‌ട്രീയ വൈരാഗ്യത്താലാണ് പൊതുദര്‍ശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.

രാത്രി കെപിസിസി ആസ്ഥാനത്തും  ആകെ ബഹളമായിരുന്നു.  മൃതദേഹവുമായി വന്ന വാഹനം കടത്തിവിടുന്നതിനുപോലും തയ്യാറാകാതെ തടിച്ചുകൂടിനിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സെല്‍ഫി എടുത്ത് സായൂജ്യം അടയാന്‍ കോണ്‍ഗ്രസുകാര്‍ ഇടികൂടിയപ്പോള്‍ മൃതദേഹം ബസ്സില്‍ നിന്നിറക്കാന്‍ അരമണിക്കൂറലിധികം വേണ്ടിവന്നു.    ഇന്ദിരാ ഭനവന്റെ മുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തേക്ക് എത്താന്‍  പലര്‍ക്കും ഏറെ പ്രയാസപ്പെടെണ്ടി വന്നു.  തിക്കും തിരക്കും കൂട്ടരുതെന്ന് മൈക്കിലൂടെ തുടര്‍ച്ചയായി പറഞ്ഞതെല്ലാതെ നിയന്ത്രിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. നിയന്ത്രിക്കേണ്ട നേതാക്കള്‍ തന്നെയായിരുന്നു പ്രശ്‌നക്കാര്‍.

ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിന് നല്‍കേണ്ട ആദരവിലല്ല തലസ്ഥാന നഗരം നല്‍കിയത്.

Tags: ഉമ്മന്‍ചാണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

Kerala

ഉമ്മന്‍ചാണ്ടിയോളം രാഷ്‌ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്‍; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത

Kerala

ഉമ്മൻ ചാണ്ടിയോട് അനാദരവ്; വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷം;ഗാനമേളയും മദ്യപാനവും

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.