മുംബൈ: ശരത്പവാറിനെ തള്ളി മഹാരാഷ്ട്രയിലെ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന മരുമകന് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതായി വാര്‍ത്ത. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്കി മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു. ഇതോടെ ഫഡ്നാവിസ്-ഏക്നാഥ് ഷിന്‍ഡെ-അജിത് പവാര്‍ ത്രയം ചേര്‍ന്നുള്ള പുതിയൊരു അധികാര സമവാക്യത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുകയാണ്.
ധരംറാവുബാബ അത്രത്തിന് ഡ്രഗ് ആന്റ് അഡ്മിനിസ്ട്രേഷന് വകുപ്പ് നല്കി. മറ്റ് എന്‍സിപി എംഎല്‍എമാരുടെ പേരും വകുപ്പും: ദിലീപ് വല്‍സെ പാട്ടീന് (കൃഷി), ധനഞ്ജയ് മുണ്ടെ (മെഡിക്കല്‍ എജ്യുക്കേഷന്‍), അനില്‍ പാട്ടീല്‍ (ദുരിതാശ്വാസം, പുനരധിവാസം), അദിതി തത്കറെ (വനിത-ശിശുക്ഷേമം), സഞ്ജയ് ബന്‍സോദെ (കായികം, യുവജനക്ഷേമം, തുറമുഖം).
ശരത് പവാറിന്റെ നിയന്ത്രണം പൊട്ടിച്ച് പുറത്തുവന്നവര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചതോടെ കൂടുതല്‍ എന്‍സിപി എംഎല്‍എമാര്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് പിന്തുണയുമായി എത്തുമെന്നുറപ്പായി. പാര്‍ട്ടി വിട്ടുവന്ന എന്‍സിപിക്കാര്‍ക്ക് മന്ത്രിസ്ഥാനം ലഭിയ്ക്കുമെന്നുറപ്പില്ലെന്ന് ഉദ്ധവ് താക്കറെ ഉള്‍പ്പെടെ ഉള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ അസ്ഥാനത്തായി.
മൂന്ന് പാര്‍ട്ടികളിലെ എംഎല്‍എമാരെയാണ് ഇപ്പോഴത്തെ ബിജെപി-ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ ദുഷ്കരമായ ഒരു ശ്രമത്തിലൂടെ ബിജെപി, ശിവസേന (ഏക്നാഥ് ഷിന്‍ഡെ പക്ഷം), എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരെ മന്ത്രിസഭയിലെടുത്ത് ഒരു പുതിയ അധികാര സമവാക്യം മഹാരാഷ്ട്ര സര്‍ക്കാര്‍ പരീക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: