Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹമാസ് കഫിയ: ജിഹാദിന്റെ മൃദുവായുധം

മനോ മോഹന്‍ by മനോ മോഹന്‍
Apr 9, 2025, 08:55 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

മെസപ്പൊട്ടോമിയന്‍ കാലഘട്ടത്തില്‍ സുമേറിയന്‍ പുരോഹിതരുടെ അംഗവസ്ത്രമായിരുന്ന കഫിയ ഇറാഖിലെ ബാഗ്ദാദിനടുത്തുള്ള കഫിയയില്‍ നിന്ന് രൂപപ്പെട്ട് ഒട്ടോമാന്‍ സാമ്രാജ്യത്തിലൂടെ കടന്ന് അറേബ്യയിലെയും കിഴക്കന്‍ ആഫ്രിക്കയിലെയും കര്‍ഷകരുടെയും ആട്ടിടയന്മാരുടെയും അടയാള വസ്ത്രമായതാണ്. മണല്‍ കാറ്റില്‍നിന്ന് മൂക്കും വായും മറയ്‌ക്കാനും, തീവെയലില്‍ നിന്ന് തലമറയ്‌ക്കാനും ഉപയോഗപ്പെടുന്ന വസ്ത്രം എന്ന നിലയിലായിരുന്നു ഇത്.

മരുഭൂമിയിലെ ഖുറേഷികളുടെയും യസീദികളുടെയും പൊതുവസ്ത്രമായിരുന്ന കഫിയ മതപരമായ തിരുവസ്ത്രത്തിന്റെ ഭാഗമായിരുന്നില്ല. എന്തെങ്കിലും പാരമ്പര്യം അവകാശപ്പെടാനുള്ളത് മെസപ്പെട്ടോമിയയിലെ പൗരാണിക മതപുരോഹിതന്മാര്‍ക്കാണ്.

1930 ലെ അറബ് കലാപകാലത്ത് പാലസ്തീനിയന്‍ കലാപകാരികള്‍ ഈ തുണികൊണ്ട് മുഖംമറച്ച് ബ്രിട്ടീഷ് പോലിസിനെ നേരിടാന്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇത് പാലസ്തീനിയന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ അടയാളമായത്. എന്നാല്‍ 1960 കളില്‍ രാഷ്‌ട്രീയ ചിഹ്നമായ കഫിയ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ യാസര്‍ അറാഫത്തിലൂടെയും, ഉപസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ പാലസ്തീന്‍ എന്ന തീവ്രവാദ സംഘടനയയിലൂടെയും തീവ്രവാദത്തിന്റെ ചിഹ്നമായി. പിന്നീട് തീവ്രവാദികള്‍ അംഗവസ്ത്രമാക്കി. കഫിയ മതവിശുദ്ധിയുടെ അടയാളമല്ല. മ്ലേച്ഛമായ മുസ്ലിം വര്‍ഗീയതയുടെയും, രാക്ഷസീയമായ ജിഹാദിന്റെയും അടയാളമായി ലോകമെങ്ങുമുള്ള മുസ്ലിം തീവ്രവാദികള്‍ അതിനെ പുനരാഖ്യാനം ചെയ്തു.

കഫിയ വര്‍ത്തമാനകാലത്ത് വെറും ഒരു തുണ്ട് തുണിയല്ല. മാനവീകതയുടെയോ അനുകമ്പയുടെയോ അടയാളമല്ല. അത് മുസ്ലിം തീവ്രവാദികളുടെ പതിവ് അലങ്കാരമാണ്. പാന്‍ ഇസ്ലാമിസത്തിന്റെ തണലില്‍ ലോകമെങ്ങും വെല്ലുവിളികളുയര്‍ത്തി ജിഹാദ് നടത്താനുള്ള മൃദു ആയുധമാണ്. അതുകൊണ്ടാണ് 2023 ല്‍ ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പരിസരത്ത് സൗദി അറേബ്യന്‍ സര്‍ക്കാര്‍ കഫിയ നിരോധിച്ചത്. കഫിയ ധരിച്ചെത്തിയ പ്രതിനിധികളെ തടഞ്ഞ് അത് ഊരി മേടിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കഫിയ ധരിച്ചെത്തിയ നാല് ഗ്രീന്‍ പാര്‍ട്ടി എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്.

ഫ്രാന്‍സ്, ജര്‍മ്മനി, ആസ്ട്രിയ, ബെല്‍ജിയം, ഗ്രീസ്, നെതര്‍ലാന്‍ഡ്, ഇറ്റലി, സ്‌പെയില്‍, കാനഡ എന്നീ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായി പലതലത്തില്‍ നിരോധനം നേരിടുന്ന തീവ്രവാദ ചിഹ്നമായിത്തീര്‍ന്നു ഹമാസ് കഫിയ. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിയാത്ത നിഗൂഡതയാണ് ഈ തുണ്ട് തുണിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്നര്‍ത്ഥം.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രമുഖ നേതാവ് വൃന്ദ കാരട്ട് അല്‍പം കൂടി കടന്ന് തീവ്രവാദ സംഘടനയായ ഹമാസിന്റെ ഔദ്യോഗിക ചിഹ്നമായ കറുപ്പ് – വെളുപ്പ് കഫിയ ഡിസൈന്‍ സാരി ധരിച്ച് എത്തിയത് ഹമാസ് തീവ്രവാദത്തിന്റെ ഗറില്ല മാര്‍ക്കറ്റിങ് തന്ത്രം സ്വീകരിച്ചാണ്. ആഗോളതലത്തില്‍ മുസ്ലിം മതമൗലികവാദികള്‍ 1980 കളുടെ അവസാനത്തോടെ യുദ്ധവിരുദ്ധ, അധിനിവേശ വിരുദ്ധ പ്രചാരണത്തിന്റെ മറവില്‍ കഫിയയുടെ പ്രചരണത്തിനായി മഡോണയെയും, പാറ്റ് ബെനറ്ററും സാറ ജെസിക്ക പാര്‍ക്കറും അടക്കമുള്ള സെലിബ്രേറ്റികളെയും, ലോകത്തെ ഒന്നാംകിട ഫാഷന്‍ ഡിസൈനേഴ്‌സിനേയും ഉപയോഗിക്കുകയുണ്ടായി.

തലയിണ മുതല്‍ അടിവസ്ത്രങ്ങള്‍ വരെ കഫിയ ഡിസൈനില്‍ ലോകത്തെ ഒന്നാം നമ്പര്‍ സെലിബ്രേറ്റികളിലൂടെ പ്രചരിപ്പിച്ചു.

2000 ല്‍ ലോകമെങ്ങും മുഖ്യധാര വസ്ത്രവിപണിയില്‍ കഫിയ സ്ഥാനം പിടിച്ചു. പാശ്ചത്യ രാജ്യങ്ങളിലെ യുവാക്കളുടെ ഇടയില്‍ ഇറാക്ക്-അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ അധിനിവേശമായി ചിത്രീകരിച്ചുകൊണ്ടും, മുസ്ലിം തീവ്രവാദികളെ ഇരയായി അവതരിപ്പിച്ചുകൊണ്ടും കഫിയ പ്രതിസാംസ്‌ക്കാരിക വിപ്ലവത്തിന്റെ സൂചകമായി ഉയര്‍ത്തി.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഹമാസിനു വേണ്ടി മോഡലാകുന്നവരും കഫിയ വിപണി ഒരുക്കുന്ന മുഖ്യമന്ത്രിയും, തീവ്രവാദ ചിഹ്നവും ജിഹാദി ആയുധവുമായി ഹമാസ് കഫിയയ്‌ക്ക് പുതിയ ആഖ്യാനങ്ങള്‍ നല്‍കി തീവ്രവാദികള്‍ക്കായി കോളേജ് കാമ്പസുകളും യൂണിവേഴ്‌സിറ്റികളും അനുബന്ധ സാമൂഹിക സ്ഥാപനങ്ങളും ഔദ്യോഗികമായി തുറന്നുകൊടുക്കുകയാണ്.

നിലവില്‍ കഫിയ മുസ്ലിം തീവ്രവാദത്തിന്റെ ഉപകരണമാണ്. ഇതിന് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഗൂഗിളില്‍ തിരഞ്ഞുനോക്കൂ. മുഖ്യമന്ത്രി ധരിച്ച വെളുപ്പും ചുവപ്പു കലര്‍ന്ന കഫിയ, പിഎല്‍ഒയുടെ ഒരു വിഭാഗമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന തീവ്രവാദ സംഘടനയുടെ പ്രത്യക്ഷ ചിഹ്നമാണ്. അവരുടെ നേതാവായ ലെയ്‌ല ഖലീദാണ് 1969 ല്‍ അമേരിക്കന്‍ ടിഡബ്ല്യുഎ വിമാനം റാഞ്ചിയത്.

മുഖ്യമന്ത്രി പിഎഫ്എല്‍പിയുടെ ഔദ്യോഗിക ചിഹ്നമായ വെള്ള-ചുമപ്പ് കഫിയ ധരിക്കുകയും പ്രചരിപ്പിക്കുകയും വഴി വര്‍ഗീയ ഭ്രാന്തിനെയും തീവ്രവാദത്തെയും സമധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന കേരള ജനതയുടെ ഇടയിലേക്ക് വ്യാപിപ്പിക്കുകയാണ്. അടിമകളായ പാര്‍ട്ടി കേഡറുകള്‍ക്ക് കാര്യത്തിന്റെ ഗൗരവ്വം മനസ്സിലാകുന്നില്ലെങ്കിലും മുഖ്യമന്ത്രി ഔദ്യോഗിക പദവി ഉപയോഗിച്ച് അക്രമത്തെ മുഖ്യധാരയിലേക്ക് നയിക്കുകയാണ്.

കഫിയ തീവ്രവാദികളുടെ വലയാണ്. സനാതന ധര്‍മ്മത്തിന്റെ നിറങ്ങളിലൊന്നായ കാവി വസ്ത്രങ്ങള്‍ ക്ഷേത്ര ഉത്സവങ്ങളില്‍ പോലിസിനെക്കൊണ്ട് നിരോധിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദികളോടൊപ്പം നിന്ന് വല വീശാനിറങ്ങിയിരിക്കുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.

Tags: JihadHamas Kafia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)
Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

World

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

World

പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ

India

‘മുസ്ലീം സമൂഹം യുവാക്കൾക്ക് കല്ലുകൾ നൽകരുത്, പൂക്കൾ നൽകണം’ ; ഈദ് ദിനത്തിലെ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിഎച്ച്പി

India

നാട് കത്തുമ്പോൾ മമതയ്‌ക്ക് ലണ്ടനിൽ സുഖവാസം ; മാൾഡയിൽ കലാപം നടത്തിയ 34 മതമൗലികവാദികൾ പിടിയിൽ ; അറസ്റ്റ് തുടരുന്നു

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies