ധാക്ക: ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ഓപ്പണറാണ് തമീം ഇഖ്ബാല്‍. മികച്ച ബാറ്റ്സ്മാനായ തമീം ബംഗ്ലാദേശ് ബാറ്റിംഗിന്റെ നെടുംതൂണാണ്.
ശാരീരിക ക്ഷമതയും പരിക്കുമാണ് താരം വിരമിക്കാന്‍ കാരണമായി പറയുന്നത്.ഇതുമൂലം ടീം മാനേജമെന്റുമായും പ്രശ്നങ്ങളുണ്ടായിരുന്നു.ബുധനാഴ്ച അഫ്ഗാനിസ്ഥാനെിരെ നടന്ന ഏകദിനത്തില്‍ ബംഗ്ലാദേശ് തോല്‍ക്കുകയും ചെയ്തതോടെ പെട്ടെന്ന് തന്നെ തമീം ഇക്ബാല്‍ പത്രസമ്മേളനം വിളിച്ച് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനോട് 17 റണ്‍സിനേറ്റ തോല്‍വി ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് നസ്മുള്‍ ഹസനെ ചൊടിപ്പിച്ചിരുന്നു.
പത്രസമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കവെ താരം പൊട്ടിക്കരഞ്ഞു.തന്റെ 16 വര്‍ഷത്തെ കരിയറില്‍, ഏകദിനത്തില്‍ ബംഗ്ലാദേശിനായി ഏറ്റവും ഉയര്‍ന്ന റണ്‍സ്, ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍, ബംഗ്ലാദേശിനായി ടി20യിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍സ് എന്നിങ്ങനെ റെക്കാഡുകളും സ്വന്തം പേരില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: