ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കഴിഞ്ഞദിവസം കടലേറ്റം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി ചാനലിനും, റിപ്പോര്‍ട്ടര്‍ക്കുമെതിരെ ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേരില്‍ ആക്രമിക്കാനും, ക്യാമറ തട്ടിപ്പറിക്കാനും ശ്രമിച്ചതിനെതിരെ കേരള ധീവര സംരക്ഷണ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു.
തീരദേശവാസികളുടെ ദുരിതം മാധ്യമങ്ങളില്‍ കൂടി ലോകം അറിയണമെന്നും അതിനെതിരെ നില്‍ക്കുന്ന ദുഷ്ടശക്തികള്‍കളെ സമൂഹം തിരിച്ചറിയണമെന്നും ഇത്തരം ശക്തികള്‍ക്കെതിരെ കേസെടുത്ത് അനേഷണം നടത്തണമെന്നും സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പ്രേംനാഥ് കഴിമ്പ്രം പറഞ്ഞു.
മോഹനന്‍ രാമി അധ്യക്ഷനായി. ആച്ചി രാജു, ഹരിദാസ് ദ്വാരക, എ.വി. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















