പാരിസ്: ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് പ്രതിരോധ താരം മിലാന് സ്ക്രിനിയര്‍ ഇനി ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്നി(പിഎസ്ജി)ല്‍ കളിക്കും. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതായി ഇന്നലെ പിഎസ്ജി അധികൃതര്‍ അറിയിച്ചു.
സ്ലോവാക്യയില്‍ നിന്നുള്ള സ്ക്രിനിയര്‍ 2028 ജൂണ്‍ 30 വരെ പിഎസ്ജിയില്‍ തുടരും. ആറടി നാലിഞ്ച് ഉയരക്കാരനായ ഈ സെന്റര്‍ ഡിഫെന്‍ഡര്‍ 2011ല്‍ സ്ലൊവാക്യയിലെ എംഎസ്കെ സിലിനയില് ചേര്‍ന്നാണ് തുടക്കം കുറിച്ചത്. സ്വന്തം നാട്ടിലെ പല ക്ലബ്ബുകളിലും മാറി കളിക്കുന്നതിനിടെ 2016ലാണ് താരം ആദ്യമായി വിദേശ ടീമിലേക്കെത്തുന്നത്. ഇറ്റലിയിലെ സാംപ്ഡോറിയ ആണ് അന്ന് താരത്തെ സ്വന്തമാക്കിയത്. അത്തവണത്തെ സീസണ് അവസാനിക്കുമ്പോള്‍ ഇറ്റാലിയന്‍ സീരി എയിലെ ഏറ്റവും മികച്ച ഡിഫെന്‍ഡറായി സ്ക്രിനിയര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രകടനമികവില്‍ നോട്ടമിട്ട ഇന്റര്‍ താരത്തെ റാഞ്ചി. പിന്നീട് ഇന്റര്‍ മിലാന് വേണ്ടി അഞ്ച് സീസണുകളിലായി 246 മത്സരങ്ങളില്‍ കളിച്ചു. ഇക്കാലയളവില്‍ 2020-21 സീരി എ ടൈറ്റില്‍, 2021-22, 2022-23 സീസണുകളിലെ കോപ്പ ഇറ്റാലിയ ടൈറ്റിലുകള്‍ ഇന്റര്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: