Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇത് കയ്‌പ് കടഞ്ഞെടുത്ത മധുരം മിന്നു മിന്നട്ടെ….

പ്ലാസ്റ്റിക് പന്തുകൊണ്ട് പാടത്ത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ വയനാടന്‍ പെണ്‍കുട്ടി. പല എതിര്‍പ്പുകളെയും പ്രതിസന്ധികളെയും മറികടന്ന് കേരളത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ ട്വന്റി20 ടീമില്‍ ഇടം നേടിയ ആദ്യ പെണ്‍കുട്ടിയെന്ന ബഹുമതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 04:41 pm IST
inCricket

ദീപ്തി എം. ദാസ്

കൊച്ചി: പ്ലാസ്റ്റിക് പന്തുകൊണ്ട് പാടത്ത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ വയനാടന്‍ പെണ്‍കുട്ടി. പല എതിര്‍പ്പുകളെയും പ്രതിസന്ധികളെയും മറികടന്ന് കേരളത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ ട്വന്റി20 ടീമില്‍ ഇടം നേടിയ ആദ്യ പെണ്‍കുട്ടിയെന്ന ബഹുമതി. വയനാട് മാനന്തവാടി ചോയിമൂല എന്ന ഗ്രാമത്തില്‍ കളിച്ചുതുടങ്ങിയ മിന്നു മണി ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത് കേരളത്തിന് അഭിമാനമാണ്. ടീമില്‍ ചേരുന്നതിനായി മുംബൈയിലേക്കുള്ള യാത്രയ്‌ക്കിടെ കൊച്ചിയിലെത്തിയ മിന്നു മണി ജന്മഭൂമിയോടു സംസാരിക്കുന്നു.

കേരളത്തില്‍നിന്ന് ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ആദ്യമായി ഇടം നേടിയ പെണ്‍കുട്ടിയെന്ന ടൈറ്റില്‍. എന്താണ് അതറിഞ്ഞ നിമിഷം മനസ്സിലേക്ക് വന്നത്?

വളരെ സന്തോഷവും അഭിമാനവും തോന്നിയ മുഹൂര്‍ത്തമായിരുന്നു. ജീവിതാനുഭവങ്ങളുടെ ഒരുപാട് എരിവും ചവര്‍പ്പും മറികടന്നു നേടിയതായതുകൊണ്ടുതന്നെ ഈ നേട്ടത്തിന് മധുരവും കൂടുതലാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നുളളത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, അങ്ങനെയൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.  

ക്രിക്കറ്റിനോടുളള ഇഷ്ടം തുടങ്ങിയത് എങ്ങനെ? എപ്പോള്‍ മുതലാണ് ക്രിക്കറ്റാണ് കരിയര്‍ എന്ന് മനസ്സിലാക്കിയത്?

ചെറുപ്പം മുതലേ പാടത്തും വയലിലും ആണ്‍കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്. അവരുടെ കൂടെ കളിച്ചുകളിച്ച് എപ്പോഴോ അത് എന്റെ ഹൃദയത്തിന്റെ ഭാഗമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠിപ്പിക്കുന്ന എല്‍സമ്മ ടീച്ചറാണ് എന്റെ കഴിവു തിരിച്ചറിഞ്ഞു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചായ ഷാനവാസ് സാറിന് പരിചയപ്പെടുത്തി കൊടുത്തത്. സാര്‍ അസോസിയേഷനില്‍ ബന്ധപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ സാറിന് പരിചയപ്പെടുത്തി. സാറാണ് വയനാട് ജില്ലാ ടീമിലേക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള വിമെന്‍സ് ക്രിക്കറ്റ് അക്കാദമിയിലേക്കും സെലക്ഷന്‍ കിട്ടാന്‍ സഹായിച്ചത്. അവിടെന്ന് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഇത് ഒരു പ്രൊഫഷനാക്കി മാറ്റിയത്.  

എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?  

ആദ്യമൊന്നും വീട്ടുകാര്‍ പിന്തുണച്ചിരുന്നില്ല. പെണ്‍കുട്ടിയാണ്, ക്രിക്കറ്റ് ഒക്കെ ആണ്‍കുട്ടികളുടെ കളിയാണ് എന്നൊക്കെ  പറഞ്ഞു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നീട് ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൈവരിച്ചു തുടങ്ങിയപ്പോഴാണ് സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.  

ഇന്ത്യന്‍ വനിത ടീമിലെയും പുരുഷ ടീമിലെയും ഇഷ്ടതാരം ആരാണ്?

അങ്ങനെ ഒരാളെ മാത്രമായിട്ട് ഇഷ്ടതാരമെന്ന് പറയാന്‍ പറ്റില്ല. എല്ലാവരുടെയും കളി കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. അത് നിരീക്ഷിച്ച് മനസ്സിലാക്കി അവരില്‍നിന്ന് പഠിക്കുകയാണിപ്പോള്‍. കളിയെക്കാള്‍, കളിക്കിടയിലെ സമ്മര്‍ദങ്ങളെ താരങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണ്ടു പഠിക്കാനാണ് എനിക്കു കൂടുതലിഷ്ടം. അത് ഗുണം ചെയ്യാറുമുണ്ട്.

ബെംഗളൂരു ക്യാംപിലെ അനുഭവങ്ങള്‍?

ടാര്‍ഗറ്റഡ് പ്ലെയേഴ്സ് എന്നായിരുന്നു ക്യാംപിന്റെ പേര്. ഇന്ത്യന്‍ ടീമിലേക്കുള്ള എല്ലാവരും ആ ക്യാംപില്‍ ഉണ്ടായിരുന്നു. ഫിറ്റ്നസിനാണ് ക്യാംപില്‍ കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നത്. ഫിറ്റ്നസ് ടെസ്റ്റ് എടുത്തപ്പോള്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള ഫിറ്റ് പ്ലെയേഴ്സിനെക്കാളും നല്ല രീതിയില്‍ ചെയ്യാനും ടെസ്റ്റ് പാസാകാനും സാധിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറുമായി സംസാരിക്കാന്‍ സാധിച്ചത് വലിയ പ്രചോദനമായി.

ബാറ്റിങ് ആണോ ബൗളിങ് ആണോ കൂടുതല്‍ ഇഷ്ടം?

പറയുമ്പോള്‍ അവിശ്വസിക്കരുത്. എനിക്കു ബൗളിങ്ങിനെയും ബാറ്റിങ്ങിനെയുംകാള്‍ ഇഷ്ടം ഫീല്‍ഡിങ്ങാണ്. ചെറുപ്പം മുതല്‍ പാടത്ത് ചേട്ടന്മാരുടെ കൂടെ കളിക്കുമ്പോള്‍ അവര്‍ ഫീല്‍ഡിങ്ങിനാണ് നിര്‍ത്തിയിരുന്നത്. ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ സമ്മതിച്ചിരുന്നില്ല. അങ്ങനെ ഫീല്‍ഡിങ് ചെയ്താണ് ബോളിനോടുള്ള പേടി മാറി കൈവഴക്കം നേടിയത്.  

വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിച്ചല്ലോ? അനുഭവങ്ങള്‍  

ഏറ്റവും സന്തോഷം ആദ്യ സീസണില്‍ത്തന്നെ ഫൈനല്‍ കളിക്കാന്‍ സാധിച്ചുവെന്നതാണ്. ക്രിക്കറ്റിന്റെ വലിയ ലോകത്തേക്കുള്ള എന്റെ ആദ്യ കാല്‍വയ്‌പായിരുന്നു ആ സെലക്ഷന്‍. മെഗ് ലാനിങ്, ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കളിക്കാനായി. ആദ്യം ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ടീമംഗങ്ങളുമായി നല്ല സൗഹൃദമുണ്ടായി. മെഗ് ലാനിങ്ങും ഷെഫാലി വര്‍മയുമൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അതൊക്കെ വലിയ അനുഭവമായാണ് കാണുന്നത്.

മുംബൈ വിമാനം പിടിക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു തിരക്കിട്ടു യാത്രയാവുകയാണ് മിന്നു മണി. മിന്നട്ടെ ഈ സഫല യാത്ര!

Tags: cricketട്വന്‍റി-ട്വന്‍റിGirlലോകാരോഗ്യ സംഘടനവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.