മുംബൈ: ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ആ വികസനത്തിന് പിന്തുണ നല്‍കുമെന്നും എന്‍സിപി നേതാവ് അജിത് പവാര്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ പുതിയ ഉപമുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ന് ഞങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പിന്തുണയ്ക്കാനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനും തീരുമാനിച്ചു. വകുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് നടക്കും. ദേശീയ തലത്തിലെ എല്ലാ വശങ്ങളും പരിഗണിച്ച്, വികസനത്തെ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗമിക്കുകയാണ്. അദ്ദേഹം മറ്റ് രാജ്യങ്ങളിലും ജനപ്രിയനാണ്.
എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ ബിജെപി പോരാടും, അതിനാലാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിമത എന്‍സിപി നേതാവ് അജിത് പവാറും എട്ട് പാര്‍ട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നു.
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാര്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ, ഹസന് മുഷ്രിഫ്, രാംരാജെ നിംബാല്‍ക്കര്‍, സഞ്ജയ് ബന്‍സോഡെ, അനില്‍ ഭായിദാസ് പാട്ടീല്‍ എന്നിവര്‍ ഇന്ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: