Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇരട്ടച്ചങ്കന്റെ അഴിമതിച്ചുമട്

പിണറായി വിജയനെപ്പോലെ ഇത്രയേറെ അഴിമതിയാരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഒരു മുഖ്യമന്ത്രി രാജ്യത്തില്ല. കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ പ്രസംഗിക്കുമ്പോള്‍ പ്രമുഖ നേതാക്കള്‍ നടത്തിയതായി ആരോപണമുയര്‍ന്നിട്ടുള്ള അഴിമതികളുടെ കണക്കുസഹിതം പറഞ്ഞത്. പിണറായിയുടെ കാര്യത്തില്‍ ഇങ്ങനെയൊരു കണക്കെടുത്താല്‍ എല്ലാവര്‍ക്കും മുന്നിലാവാനാണ് സാധ്യത. സത്വരമായ അന്വേഷണം ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 05:00 am IST
inEditorial

മുന്‍ സിപിഎം നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനും ‘ദേശാഭിമാനി’ അസോസിയേറ്റ് എഡിറ്ററുമായിരുന്ന ജി. ശക്തിധരന്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ അത്ര വേഗമൊന്നും കെട്ടടങ്ങാന്‍ പോകുന്നില്ല. തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈംസ് സ്‌ക്വയര്‍ വരെ പ്രശസ്തനും കോടീശ്വരനുമായ ഒരു രാഷ്‌ട്രീയ നേതാവ് ചില വന്‍തോക്കുകളില്‍നിന്ന് ലഭിച്ച രണ്ടരകോടിയിലേറെ രൂപ ദേശാഭിമാനി പത്രത്തിന്റെ കലൂര്‍ ഓഫീസില്‍നിന്ന് കൈതോലപ്പായയില്‍ പെണ്ടാതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഈ പണം കാറില്‍ കൊണ്ടുപോകുമ്പോള്‍ ഇപ്പോഴത്തെ പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാള്‍ ഒപ്പമുണ്ടായിരുന്നുവെന്നും ശക്തിധരന്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മറ്റെവിടെനിന്നെങ്കിലും ലഭിച്ച വിവരമോ, കേട്ടുകേള്‍വിയോ ഒന്നുമല്ല ശക്തിധരന്‍ പങ്കുവയ്‌ക്കുന്നത്. ദേശാഭിമാനി ജീവനക്കാരനായിരിക്കെ താന്‍ കൂടി പങ്കാളിയായ ഒരു സംഭവത്തിന്റെ നേരറിവുകളാണ്. പണം എണ്ണുന്നതിന് താനും ഈ നേതാവിനെ സഹായിച്ചുവെന്നും, ചരിത്രപുരുഷനായ ഒരു നേതാവിന്റെ മൂത്തമകനും താനും ചേര്‍ന്നാണ് പണം പൊതിയാന്‍ കൈതോലപ്പായകള്‍ വാങ്ങിയതെന്നും ശക്തിധരന്‍ പറയുമ്പോള്‍ സംശയിക്കേണ്ടതില്ല. ശക്തിധരന്റെ രാഷ്‌ട്രീയ പശ്ചാത്തലവും സിപിഎം നേതൃത്വവുമായുള്ള അടുപ്പവും പരിഗണിക്കുമ്പോള്‍ പറയുന്നതിന്റെ വിശ്വാസ്യതയേറുന്നു. അന്നത്തെ കൈതോലപ്പായയാണ് പിന്നീട് ഈന്തപ്പഴവും വിശുദ്ധഗ്രന്ഥവും ബിരിയാണി ചെമ്പുമൊക്കെയായി രൂപംമാറിയത്.

ശക്തിധരന്‍ പറയുന്ന പണംകടത്തിലെ നായകനും ഒപ്പം സഞ്ചരിച്ച ഇപ്പോഴത്തെ മന്ത്രിയും, പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചയാളും ആരൊക്കെയെന്ന് അധികമൊന്നും ഊഹിക്കേണ്ടിവരുന്നില്ല. സിപിഎമ്മിന്റെ രാഷ്‌ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഈ കഥാപാത്രങ്ങളെ പെട്ടെന്ന് പിടികിട്ടും. തിരിച്ചറിയാനുള്ള കൃത്യമായ സൂചനയും വെളിപ്പെടുത്തിയയാള്‍ നല്‍കിയിട്ടുണ്ടല്ലോ. ഈ പണത്തിന്റെ സ്രോതസ്സ് ഏതാണ്, ആര് എന്തിന് നല്‍കി, ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കള്‍ എന്നെല്ലാം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.  പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതുപോലെ ശരിയായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. കേരളത്തിന്റെ രാഷ്‌ട്രീയ രംഗത്ത് പതിറ്റാണ്ടുകളായി  നടന്നുകൊണ്ടിരിക്കുന്ന അധാര്‍മികവും നിയമവിരുദ്ധവുമായ ഒരു രീതിയാണിത്. നേതാക്കള്‍ സംഘടിതവും ആസൂത്രിതമായും നടത്തുന്ന കൂറ്റന്‍ അഴിമതികള്‍ പാര്‍ട്ടിയുടെ പേരില്‍ ന്യായീകരിക്കുന്ന പ്രവണത ഒരുതരം കേരള മോഡല്‍ തന്നെയാണ്. മറ്റുള്ളവര്‍ നടത്തുന്ന അഴിമതി തെറ്റ്. സിപിഎം നടത്തുന്ന അഴിമതി ശരിയും, വിഭവസമാഹരണവുമായി കാണുന്ന വിചിത്ര രീതിയുണ്ട്. സിപിഎമ്മിനു വേണ്ടി പണം സമ്പാദിക്കുന്നവര്‍ ആദ്യമൊക്കെ അതിന്റെ വിഹിതം മാത്രം കൃത്യമായി എടുക്കുന്നു. പിന്നീടങ്ങോട്ട് ഏതാണ്ട് മുഴുവനായി തന്നെ നേതാക്കള്‍ സ്വന്തമാക്കുകയാണ് പതിവ്. പണം ലഭിക്കാന്‍ പല സ്രോതസ്സുകളുള്ളപ്പോള്‍ പാര്‍ട്ടി നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാവില്ല. ഇത് വളരെ വ്യവസ്ഥാപണ്ടിതമായ രീതിയില്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇത് വെറും ആരോപണമല്ല, പലരുടെയും അനുഭവമാണ്. അടുത്തിടെ പുറത്തുവന്ന സഹകരണസംഘങ്ങളിലെ അഴിമതി ഇതിന് തെളിവാണല്ലോ.

ശക്തിധരന്റെ വെളിപ്പെടുത്തല്‍ വന്നശേഷം എല്ലാവരും ഉറ്റുനോക്കിയിരുന്നത് സിപിഎമ്മും മുഖ്യമന്ത്രി പണ്ടിണറായി വിജയനും എങ്ങനെ പ്രതികരിക്കുമെന്നാണ്. പോയന്റ് ബ്ലാങ്കിലെ ഒരു വെടിവെപ്പാണ് ഇതെന്നതിനാല്‍ ഒഴിഞ്ഞുമാറാന്‍ കഴിയുന്നില്ല. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് ഒരു എംപി തന്നെ പരാതിയും നല്‍കിയിരിക്കുന്നു. എവിടെയാണോ പരാതി നല്‍കിയിട്ടുള്ളത് അവിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് പരിശോധിപ്പിച്ച് ആരോപണം തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണറിയുന്നത്. കോവളത്തെ ഹോട്ടലില്‍ ഒരു കോടീശ്വരനണ്ടില്‍നിന്ന് ആരോപണവിധേയനായ നേതാവ് രണ്ട് പെട്ടി കറന്‍സി കൈപ്പറ്റിയതായും ശക്തിധരന്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡീലറുമായി ചേര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി 1500 ഏക്കര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്ന് ബെംഗളൂരുവിലെ ഒരു മാധ്യമപ്രവര്‍ത്തകയും വെളിപ്പെടുത്തിയിരിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. പിണറായി  വിജയനെപ്പോലെ ഇത്രയേറെ അഴിമതിയാരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഒരു മുഖ്യമന്ത്രി രാജ്യത്തില്ല. കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ പ്രസംഗിക്കുമ്പോള്‍ പ്രമുഖ നേതാക്കള്‍ നടത്തിയതായി ആരോപണമുയര്‍ന്നിട്ടുള്ള അഴിമതികളുടെ കണക്കുസഹിതം പറഞ്ഞത്. പിണറായിയുടെ കാര്യത്തില്‍ ഇങ്ങനെയൊരു കണക്കെടുത്താല്‍ എല്ലാവര്‍ക്കും മുന്നിലാവാനാണ് സാധ്യത. സത്വരമായ അന്വേഷണം ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തണം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.