Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ പോലീസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

സര്‍വീസ് കാലാവധി കൂടി കണക്കിലെടുത്താണ് ദര്‍വേഷിന്റെ നിയമനം. ഒരു വര്‍ഷമാണ് ഇനി അദ്ദേഹത്തിന് സര്‍വീസ് ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 11:17 am IST
inKerala

തിരുവനന്തപുരം: അനില്‍കാന്ത് വിരമിക്കുന്ന ഒഴിവില്‍ പുതിയ പോലീസ് മേധാവിയായി ഫയര്‍ ഫോഴ്സ് തലവന്‍ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.പത്മകുമാറിനെ വെട്ടിയാണ് ദര്‍വേഷിനെ പോലീസ് മേധാവിയാക്കിയത്. ജയില്‍ മേധാവി കെ.പത്മകുമാര്‍, ഫയര്‍ ഫോഴ്സ് തലവന്‍ ഷേഖ് ദര്‍വേഷ് സാഹിബ്, കേന്ദ്ര എമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. പോലീസിനെ സൗമ്യമുഖമായി ആണ് ദര്‍വേഷിനെ കണക്കാക്കുന്നത്. സര്‍വീസ് കാലാവധി കൂടി കണക്കിലെടുത്താണ് ദര്‍വേഷിന്റെ നിയമനം. ഒരു വര്‍ഷമാണ് ഇനി അദ്ദേഹത്തിന് സര്‍വീസ് ഉള്ളത്.  

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.  കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്‌ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറായും  കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.  

അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി.  വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്‌ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.  

ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.

അതേസമയം, അട്ടിമറി ഒന്നുമില്ലാതെയാണ് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി.വേണു ചീഫ് സെക്രട്ടറിയായത്.. വേണുവിനെക്കാള്‍ സീനിയോറിറ്റിയുള്ളവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. ഇവര്‍ മടങ്ങില്ലെന്ന് ഉറപ്പായതോടെയാണ് വേണുവിനെ നറുക്ക് വീണതി.. വി.പി.ജോയ്‌ക്ക് പിന്നിലായി സീനിയോരിറ്റി അനുസരിച്ച് ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ സിംഗ്, ആര്‍.കെ.സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ, ഡോ. വി.വേണു എന്നിവരാണുള്ളത്. ദേവേന്ദ്രകുമാര്‍ സിംഗ് വി.പി.ജോയിക്ക് ഒപ്പം ഈമാസം 30ന് വിരമിക്കുകയാണ്. ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ആര്‍.കെ.സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ എന്നിവര്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങില്ലെന്ന് വിവരം ലഭിച്ചു. ഇതോടെയാണ് ഡോ. വി.വേണുവിന് അവസരം തെളിഞ്ഞത്. 2024 ഓഗസ്റ്റ് 31 വരെ സര്‍വീസുണ്ട്.

Tags: കേരള പോലീസ്ഡിജിപിchief secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

Kerala

എസ് ഐ ആറിനെതിരെ കേരളം സുപ്രീംകോടതിയിൽ; സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി

Kerala

ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

Environment

വനനശീകരണവും അനധികൃത നിര്‍മ്മാണവും : തെലങ്കാന ചീഫ് സെക്രട്ടറിയെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.