Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗോവിന്ദന്‍ നടത്തുന്നത് ആഭ്യന്തര യുദ്ധമോ?

വി.എസ്. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് ഗോവിന്ദന്റെ നടപടി. കെ. സുധാകരനെതിരെ ഗോവിന്ദന്‍ പറയുന്നത് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുകളി നടന്നിരിക്കുന്നു. സുധാകരനെതിരെ പോക്‌സോ കേസിലെ ഇര മൊഴിനല്‍കാന്‍ ഉദ്ദേശിച്ചിരുന്നോ? ഇതിനെക്കുറിച്ച് പോലീസിന് നേരത്തെ വിവരം കിട്ടിയതിനാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 05:00 am IST
in Editorial

സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ വളയമില്ലാതെ ചാടിക്കൊണ്ടിരിക്കുന്ന എം.വി.ഗോവിന്ദന്‍ ഒടുവില്‍ വെട്ടിലായിരിക്കുകയാണോ? തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയും മൊഴിയുണ്ടെന്നാണ് ഗോവിന്ദന്റെ വെളിപ്പെടുത്തല്‍. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മോന്‍സണ്‍ തന്റെ സങ്കേതത്തില്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നുണ്ടെന്നും, ദേശാഭിമാനി പത്രം ഇത് വാര്‍ത്തയാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു സംഭവമില്ലെന്നും, മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ പ്രതിയെന്ന നിലയ്‌ക്കാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ആര് പറയുന്നതാണ് ശരി എന്ന  കടുത്ത ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ജനങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണ് ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരവും അതില്‍പ്പെടുന്ന ക്രൈംബ്രാഞ്ചും. ഇതില്‍ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? ഏതെങ്കിലുമൊന്ന് ശരിയാണെന്ന് വരുന്നു. പോലീസ് പറയുന്നതിന് കടകവിരുദ്ധമായി ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതിനാല്‍ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത  ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമുണ്ട്.

എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒന്നാമതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി കോടതിക്ക് നല്‍കിയ രഹസ്യമൊഴി എങ്ങനെ ഗോവിന്ദന് ലഭിച്ചു എന്ന ചോദ്യമുണ്ട്. സുധാകരന്‍ ഉന്നയിക്കുന്ന ചോദ്യവും ഇതാണ്. ഇതിന് മറുപടി പറയാന്‍ ഗോവിന്ദന്‍ ബാധ്യസ്ഥനാണ്. ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ  സ്വപ്‌ന സുരേഷ് കോടതിക്ക് കൊടുത്ത രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചതായുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ രഹസ്യമൊഴി എങ്ങനെ പുറത്തായി എന്നു ചോദിച്ചാണ് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഗോവിന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കളും ഈ ചോദ്യമുന്നയിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ നേരിട്ടത്. ഈ ചോദ്യമാണ് ഇപ്പോള്‍ സിപിഎമ്മിനെ തിരിഞ്ഞുകുത്തിയിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്നുറപ്പാണ്. മുഖ്യമന്ത്രി രാജ്യത്തില്ലാതിരുന്ന അവസരത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ വളരെ ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. ഗോവിന്ദന് ഒരു നാക്കുപിഴ സംഭവിക്കുകയല്ല, വളരെ ആലോചിച്ചുതന്നെയാണ് ഇതു പറഞ്ഞത്. താന്‍ പറയുന്നത് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണന്നും, ആര്‍ക്കും അത് പരിശോധിക്കാവുന്നതാണെന്നുംകൂടി ഗോവിന്ദന്‍ പറയുമ്പോള്‍ സംശയം ദൃഢമാവുകയാണ്. ദേശാഭിമാനിക്ക് എവിടെനിന്നാണ് ഈ വിവരം കിട്ടിയിട്ടുള്ളതെന്ന ചോദ്യവുമുണ്ട്. അത് ആഭ്യന്തര വകുപ്പില്‍നിന്നോ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നോ ആയിരിക്കും.

വാര്‍ത്താ സമ്മേളനം വിളിച്ച് ഒരു കാര്യം പരസ്യമായി  പറയുന്നതിന്റെ ഗൗരവം അറിയാത്തയാളല്ല ഗോവിന്ദന്‍. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് പാര്‍ട്ടി സെക്രട്ടറി പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പോരാട്ടത്തെ  ഓര്‍മിപ്പിക്കുന്നതാണ് ഗോവിന്ദന്റെ നടപടി. കെ. സുധാകരനെതിരെ ഗോവിന്ദന്‍ പറയുന്നത് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുകളി നടന്നിരിക്കുന്നു. സുധാകരനെതിരെ പോ ക്‌സോ കേസിലെ ഇര മൊഴിനല്‍കാന്‍ ഉദ്ദേശിച്ചിരുന്നോ? ഇതിനെക്കുറിച്ച് പോലീസിന് നേരത്തെ വിവരം കിട്ടിയതിനാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നോ? സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സുധാകരനെ വരുതിയിലാക്കാന്‍ ഈ അവസരം ഉപയോഗിക്കുകയായിരുന്നോ? ഇങ്ങനെയൊക്കെ സംശയിക്കാവുന്നതാണ്. വിരുദ്ധമുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുമ്പോഴും അഴിമതിക്കേസുകളും ലൈംഗികപീഡനക്കേസുകളുമൊക്കെ പരസ്പര ധാരണയോടെ ഒത്തുതീര്‍ക്കുന്ന രീതി സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമുണ്ട്. ഐസ്‌ക്രീം പെണ്‍വാണിഭം, എസ്എന്‍സി ലാവ്‌ലിന്‍, ബാര്‍കോഴ കേസ് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കെ.എം.മാണിക്കെതിരായ ബാര്‍കോഴ കേസ് സിപിഎം വഴിയിലുപേക്ഷിച്ചത് എങ്ങനെയെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍ അടുത്തിടെ ആത്മകഥയില്‍ വെളിപ്പെടുത്തുകയുണ്ടായല്ലോ. ഇങ്ങനെയൊരു ഒത്തുകളി സുധാകരനുവേണ്ടിയും നടന്നിട്ടുണ്ടോ? ഇതൊക്കെ അറിയുന്ന ഗോവിന്ദന്‍, തന്റേതായ ചില ആവശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ അംഗീകരിക്കാത്തതിനാല്‍ ഒരു ആഭ്യന്തരയുദ്ധം നടത്തുകയാണോ? ഇതാണ് ഇനി അറിയേണ്ടത്.

Tags: mv govindanപോസ്‌കോമോന്‍സന്‍ മാവുങ്കല്‍കെ. സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍, സതീശന്‍ പറയുന്നത് കളവ്

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.