തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ ഈവര്‍ഷം നാലുവര്‍ഷ ബിഎ ഹോണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കും. നാലു കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. കാര്യവട്ടം ക്യാമ്പസിലാണ് ആദ്യഘട്ടത്തില്‍ നാലുര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
ബിഎ ഹോണേഴ്‌സില്‍ ലാങ്വേജ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ബിസ്എസിയില്‍ ലൈഫ് സയന്‍സ് എന്നിവയാണ് കാര്യവട്ടം ക്യാമ്പസില്‍ലെ കോഴ്‌സുകള്‍. യൂണിവേഴ്‌സിറ്റി യുഐടി സെന്ററുകളില്‍ പ്രൊപഷണല്‍ ബികോം എന്ന നാലാമത്തെ കോഴ്‌സ് നടപ്പിലാക്കും. നാലുവര്‍ഷ കോഴ്‌സിന് അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒരു ബിരുദ കോഴ്‌സും അതിനോട് ചേര്‍ന്നുള്ള പിജികോഴ്‌സും 10 വര്‍ഷമായി നടത്തിവരുന്ന അഫിലിയേറ്റഡ് കോളേജുകളില്‍ നാലുവര്‍ഷ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.
ഓണേഴ്‌സ് ബിരുദം നേടുന്നവര്‍ക്ക് പിജി കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിക്കും. അവര്‍ക്ക് ഒരു വര്‍ഷം പിജി ചെയ്താല്‍ മതിയാകും. മാത്രമല്ല ബിഎ ഹോണേഴ്‌സില്‍ പ്രദാന ഡിഗ്രിക്ക് ഒപ്പം വിദ്യാര്‍ത്ഥിക്ക് താത്പര്യമുള്ള മറ്റൊരു വിഷയത്തില്‍ മൈനര്‍ ഡിഗ്രിയും നേടാനാകും. ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കും നാലാംവര്‍ഷം ഗവേഷണ പഠനത്തിനും ഇന്റേണ്‍ഷിപ്പിനുമായിരിക്കും നാലുവര്‍ഷ കോഴ്‌സിന് പ്രാധാന്യം നല്‍കുന്നത്. ഭരണഘടന, ജനാധിപത്യം, പരിസ്ഥിതി അവബോധം, ലിംഗസമത്വം, സാമൂഹിക നീതി, ശാസ്ത്രാവബോധം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒന്നാംവര്‍ഷത്തില്‍ വരുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് ഉണ്ടാകുക. പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം ഏതൊക്കെ ഡിപ്പാര്‍ട്ടെമന്റ് ഏതൊക്കെ കോഴ്‌സുകള്‍ക്ക് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങളിളില്‍ അക്കാദമിക വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. കരിക്കുലം സംബന്ധിച്ചും ഉടന്‍ തീരുമാനം ഉണ്ടാകണം. കാര്യവട്ടം ക്യാമ്പസില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉള്ളതിനാല്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ എളുപ്പത്തില്‍ നടത്താനാകുമെന്നാണ് സര്‍വ്വകലാശാലയുടെ നിഗമനം. ഏത് കുട്ടിക്കും അവര്‍ക്ക് ഇഷ്ടമുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരാനും സാധിക്കും. അടുത്തവര്‍ഷംമുതല്‍ എല്ലാകോളേജുകളിലും നാസര്‍തക്കാര്‍ നിര്‍ദ്ദേശം. അതിനായി ജൂലൈ ആറിന് ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: