Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഇന്ദുചൂഡന്‍: പ്രകൃതിയുടെ പോരാളി

പ്രകൃതിയുടെ പോരാളിയായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2023. ഏപ്രില്‍ 9 അദ്ദേഹത്തിന്റെ 100ാം ജന്മവാര്‍ഷിക ദിനമായിരുന്നു. ജൂണ്‍ 14, 31ാം ചരമ വാര്‍ഷിക ദിനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 12:43 am IST
inLiterature

പക്ഷി നിരീക്ഷകന്‍, പ്രകൃതി സംരക്ഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് ഇന്ദുചൂഡന്‍. 1923 ഏപ്രില്‍ 9ന് പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കെ.കെ. നീലകണ്ഠന്‍. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്) വിജയിച്ചു. തുടര്‍ന്ന് വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1978ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് വിരമിച്ചു.

മലയാളത്തിലെ ആദ്യത്തെ ആധികാരിക പക്ഷി പുസ്തകം എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പക്ഷികള്‍ 1958ല്‍ രചിച്ചു. പക്ഷികളും മനുഷ്യരും, പുല്ലു തൊട്ട് പുനാര വരെ തുടങ്ങിയവയാണ് മറ്റു കൃതികള്‍. പക്ഷിപ്പിരാന്തന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.

അതി മനോഹരമായ ഭാഷയിലാണ് ഇന്ദുചൂഡന്‍ രചന നടത്തിയത്. ഒരുദാഹരണം നോക്കുക: ‘മുല്ല മലരിന്റെ തൂമണവും അന്തിമാനത്തിന്റെ തുടുപ്പും തിരമാലകളുടെ അനര്‍ഗള സംഗീതവും പൂമ്പാറ്റകളുടെ ചിറകിലെ വര്‍ണരേണുക്കളും പക്ഷികളുടെ പറക്കലും ഭൂമിയിലെ എണ്ണമറ്റ മറ്റത്ഭുതങ്ങളും… ഇവയൊന്നുമില്ലാത്ത ലോകത്ത് ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ ആത്മാവില്ലാത്ത വെറും യന്ത്രമായിരിക്കും.’

പക്ഷികളെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ വന നശീകരണവും മറ്റു പരിസ്ഥിതി ദ്രോഹങ്ങളും സൃഷ്ടിക്കുന്ന വിപത്തുകളേപ്പറ്റി ഇന്ദുചൂഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുവ തലമുറയില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തിയെടുത്താല്‍ മാത്രമേ പ്രകൃതിയില്‍ എന്തെങ്കിലും അവശേഷിക്കുകയുള്ളൂവെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. 1974ല്‍ തിരുവനന്തപുരത്ത് കേരള നാച്വറല്‍ ഹിസ്റ്ററി അസോസിയേഷന്‍ രൂപീകരിച്ചു. നിത്യഹരിത വനമേഖലയായ സൈലന്റ്വാലിയെ സംരക്ഷിക്കാനായി 1970കളില്‍ രൂപംകൊണ്ട പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഇന്ദുചൂഡന്‍ പറഞ്ഞത് ഇങ്ങനെ: ”ഭൂമിക്ക് ക്ഷമ എന്നൊരു പര്യായം തന്നെയുണ്ട്. പക്ഷെ ക്ഷമയ്‌ക്കുമുണ്ടല്ലോ ഒരതിര്!”

എന്തിനാണ് പക്ഷി നിരീക്ഷണം നടത്തുന്നതെന്ന ചോദ്യം ഒരിക്കല്‍ ഇന്ദുചൂഡന് നേരിടേണ്ടി വന്നു. അദ്ദേഹം അതിനു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”ഒരിക്കല്‍ പ്രസിദ്ധ പര്‍വതാരോഹകനായ ജോര്‍ജ് മല്ലോറിയോട് ഒരാള്‍ എന്തിനാണ് ഇങ്ങനെ തുടര്‍ച്ചയായി എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചു. മല്ലോറി പറഞ്ഞത് എവറസ്റ്റ് അവിടെയുള്ളതുകൊണ്ട് തന്നെ എന്നായിരുന്നു.” (കൊടുമുടി കയറാനുള്ള ശ്രമത്തിനിടെ 1924ല്‍ മല്ലോറിയെ കാണാതായി. പിന്നീട് 75 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ശരീരം 1999ല്‍ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു.)

പക്ഷി നിരീക്ഷണം വിനോദം എന്നതുപോലെ ഒരു ശാസ്ത്രമാണെന്ന് വിശ്വസിച്ച ഇന്ദുചൂഡന്‍ 1992 ജൂണ്‍ 14ന് 69-ാം വയസില്‍ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം ആന്ധ്രാപ്രദേശിലെ രാജേമന്ദ്രിക്കടുത്തുള്ള കൊല്ലേരുവിലെ തടാകക്കരയില്‍ കണ്ടെത്തിയതും അദ്ദേഹമാണ്.

Tags: keralaപരിസ്ഥിതിസാഹിത്യകാരന്‍പക്ഷികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.