Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ത്രാസ്സില്‍ ഉയര്‍ന്നുതാഴുന്ന ജീവിതം

ശുക്രന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ് തുലാം. അതിനാല്‍ കാമനകളും ഭൗതികവാസനകളും ഇന്ദ്രിയപരതകളും ജീവിതത്തെ ഉത്സവമാക്കിമാറ്റുന്ന കാഴ്ചയാണ് തുലാം രാശിയില്‍ (തുലാം ലഗ്നം , തുലാക്കൂറ് എന്നിവയില്‍) കാണാനാവുന്നത്. ജീവിതത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നവര്‍ തുലാസ്സിന്റെ ജനുസ്സില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 05:57 pm IST
inSamskriti

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ശുക്രന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ് തുലാം. അതിനാല്‍ കാമനകളും ഭൗതികവാസനകളും ഇന്ദ്രിയപരതകളും ജീവിതത്തെ ഉത്സവമാക്കിമാറ്റുന്ന കാഴ്ചയാണ് തുലാം രാശിയില്‍ (തുലാം ലഗ്നം , തുലാക്കൂറ് എന്നിവയില്‍) കാണാനാവുന്നത്. ജീവിതത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നവര്‍ തുലാസ്സിന്റെ ജനുസ്സില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അങ്ങാടിയില്‍ തുലാസ്സുമേന്തി വ്യാപാരം നടത്തുന്ന പുരുഷനാണ് തുലാം രാശിയുടെ സ്വരൂപം. അതിനാല്‍ കച്ചവടം എന്നത് ജീവനോപാധിയാവും. മറ്റ് ഉദ്യോഗത്തിലിരുന്നാലും, നല്ല ഒരു ബിസിനസ്സ് എന്നത് ഇവരുടെ സ്ഥിരം സ്വപ്‌നങ്ങളിലൊന്നൊയിരിക്കും. അടുത്തൂണ്‍ പറ്റി പിരിഞ്ഞശേഷം ആ തുകകൊണ്ട് വീട്ടിന്മുറ്റത്ത് ഒരു കടമുറിയുണ്ടാക്കി ഉപജീവനം കണ്ടെത്തുന്ന പ്രവണത ഏറ്റുവും അധികം കാണപ്പെടുന്നത് തുലാം രാശിക്കാരില്‍ തന്നെയായിരിക്കും. അഥവാ ‘കച്ചവടക്കണ്ണ്’ ഉള്ളവരാവും, തുലാം രാശിക്കാര്‍. അങ്ങനെയും പറയാം.

എന്തിനും വിലപറയാനറിയുന്ന ശീലം ഉണ്ടാവും. പഴമൊഴിയില്‍ പറയുന്ന പോലെ ‘ആറ്റില്‍ക്കളഞ്ഞാലും അളന്നു കളയും.’ വിലകൂട്ടാനും വിലകുറയ്‌ക്കാനും ഉള്ള വ്യാപാരതന്ത്രങ്ങള്‍ തുലാം രാശിക്കാരില്‍ ജന്മായത്തം തന്നെയായിരിക്കും. ഏറ്റവും പ്രധാനം ഒരുകൂസലുമില്ലാതെ, നിര്‍മ്മമത്വത്തോടെ സ്വന്തം ജീവിതത്തെ തന്നെ ത്രാസ്സിലിട്ട് തൂക്കും, ചിലപ്പോള്‍. അത്രയും ആര്‍ജ്ജവവും ഉണ്ട്. മനുഷ്യന് ഏറ്റവും ദുഷ്‌കരമാകുന്നത്, അവനവനെ അറിയുക എന്നതാണ്. ആ കഴിവിന്റെ പെരുമാക്കന്മാരാണ് തുലാംരാശിക്കാര്‍. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ പത്ത് ഗ്രാം തൊട്ട് ടണ്‍ കണക്കിനെണ്ണും. അതേ വൈഭവത്തോടെ സ്വന്തം കുറവുകളും അറിയും. അതും കഴഞ്ചിലും റാത്തലിലുമെല്ലാം തൂക്കിപ്പറയാനറിയുന്നവരുമാവും.

സൂര്യനാണ് ബാധകഗ്രഹം. അതിനാല്‍ തുലാം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു സ്വപ്‌നം മാത്രമാവും. അഥവാ ജോലി കിട്ടിയാലും, ശോഭിക്കുന്നവര്‍ കുറവ്. അധികാരികളുടെ അപ്രീതി ഉറപ്പിക്കാം. സൂര്യന്‍ പിതൃകാരകനുമാണല്ലോ? അക്കാരണത്താല്‍ പിതാവുമായിട്ടും എന്നും അകല്‍ച്ചയും കന്മഷവും കലാപവും തന്നെയായിരിക്കും. അതിന്റെ അശാന്തി ഇവരുടെ ബാല്യ കൗമാരയൗവ്വനത്തെയാകെ മ്ലാനമാക്കും.

ശനിയുടെ ഉച്ചരാശിയാണ് തുലാം. ആകയാല്‍ ശുക്രന്റെ വൈകാരികദീപ്തി അതിരുകവിയാതെ സന്തുലിതമാകുന്നു. ശുക്രന്റെ മദഗര്‍വ്വങ്ങളെ, ശനി കാഷായം പുതപ്പിച്ച് ബാഷ്പീകരിക്കുകയായി. അതൊരു ‘ശനി ചികില്‍സയാണ്.’അങ്ങനെ ആത്മീയ/ആദ്ധ്യാത്മിക വാസനകളും നാമ്പെടുക്കുന്നു; ക്രമേണ പന്തലിക്കുന്നു. ജീവിതത്തില്‍ ഒരുപാട് വിയര്‍പ്പൊഴുക്കി പിടിച്ചെടുത്തവ, ഒരു മനക്ലേശവുമില്ലാതെ, പുനശ്ചിന്തയില്ലാതെ, വലിച്ചെറിയുന്നു. ഭോഗമുണ്ട്; അതേ കനത്തില്‍ ത്യാഗവും. ഭോഗിയാവാന്‍ കഴിയും; യോഗിയാവാനും കഴിയും എന്നതാവുന്നു, തുലാം രാശിക്കാരുടെ ജീവിതപാഠം.

Tags: keralaAstrologyഹിന്ദുക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

പുതിയ വാര്‍ത്തകള്‍

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.