പാലക്കാട് : താന്‍ ശരിയായ നിലപാട് സ്വീകരിക്കുന്നത് അഹങ്കാരവും ധാര്‍ഷ്ട്യവും അല്ല. മാധ്യമത്തിന്റെ പേരും പറഞ്ഞ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍ എസ്എഫ്‌ഐയേയോ സര്‍ക്കാരിനേയോ വിമര്‍ശിക്കരുതെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും വീണ്ടും ആവര്‍ത്തിച്ചു.
എസ്എഫ്‌ഐ നേതാവ് ആര്‍ഷോ നല്‍കിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐയേയോ സര്‍ക്കാരിനേയോ വിമര്‍ശിക്കരുതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞ് പ്രചരിപ്പിച്ചാല്‍ അത് ആരെങ്കിലും അംഗീകരിക്കുമോ. മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാരിനേയും പാര്‍ട്ടിയേയും രാഷ്‌ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോര്‍ട്ടിങ്ങാണ് മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ നടന്നത്. ഗൂഢാലോചനയില്‍ പങ്കാളിയാണ്, അതിനാലാണ് കേസെടുത്തത്. ആരെങ്കിലും വിമര്‍ശിച്ചതിന്റെ പേരില്‍ നിലപാട് മാറ്റുന്നയാളല്ല താന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ തനിക്കെതിരെ മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ടല്ല നിലപാട് മാറ്റുന്നത്. തന്റേത് ശരിയായ നിലപാടാണ്, ധാര്‍ഷ്ട്യമല്ല. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസില്‍ രാഷ്‌ട്രീയമില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: