ചെന്നൈ: എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ മന്നത്ത് ബാലശങ്കര്‍(73) അന്തരിച്ചു. മകനെ കാണാന്‍ വേണ്ടി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചലച്ചിത്ര സംവിധായകന്‍, ഗാനരചയിതാവ്, എഴുത്തുകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ ബാലശങ്കര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റര്‍, കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത്, ബാലഗോകുലം എന്നീ സംഘടനകളുടെ ജില്ലാ പ്രസിഡന്റായിരുന്നു.
മന്നത്തിന്റെ മകള്‍ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ് ബാലശങ്കര്‍. ഭാര്യ: സരളാ ദേവി നീറമണ്‍കര എന്‍എസ്എസ് കോളേജില്‍ അധ്യാപികയായിരുന്നു. മകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതജ്ഞനാണ്. മകള്‍: രീതി മന്നത്ത് (യുകെ). മരുമക്കള്‍: നിവേദിത(ചെന്നൈ), ഹരീഷ് (യുകെ),
മൃതദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് കൊണ്ടുവരും. ബുധനാഴ്ച വഞ്ചിയൂര്‍ പി ആര്‍ എസ് തൃഷ്ണ ഫഌറ്റില്‍ പൊതുദര്‍ശനത്തിനു വെക്കും. ഉച്ചയക്ക് ശേഷം ശാന്തി കവാടത്തില്‍ അടക്കും
















