Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയക്ക് സാധ്യത; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 03:03 pm IST
in Kerala

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കന്‍, മധ്യ കേരളത്തില്‍ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ വടക്കന്‍ കേരളത്തിലും മഴയെത്തും. അഞ്ച് ദിവസത്തേയ്‌ക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ- കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കാം. തുടര്‍ന്നുള്ള മൂന്നുദിവസം വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജൂണ്‍ ഏഴുമുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാലകള്‍ക്കും, മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അറബിക്കലടിലെ തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും.  

അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.  

കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന ബോട്ടുകളുടെയും ഉപകരണങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags: Climateമഴ മുന്നറിയിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.