വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ രാഹുല്‍ ഗാന്ധി ഭാരതവിരുദ്ധ ‘തിങ്ക് ടാങ്ക്’സുമായി ചര്‍ച്ച ചെയ്യുന്നതിന്റെ ചിത്രം പുറത്ത്. ഹിന്ദു വിരുദ്ധയും ഭാരത സര്‍ക്കാരിനെതിരായ പ്രചാരകയുമായ സുനിത വിശ്വനാഥ് ഉള്പ്പെടെയുള്ളവരുമായിട്ടായിരുന്നു ചര്‍ച്ച.ഭാരതത്തില്‍ 2024 തെരഞ്ഞടുപ്പിനെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയില്‍ സ്വാധീനിക്കാന്‍ എന്തെല്ലാം അട്ടിമറി നടത്താം എന്നതാണ് ചര്‍ച്ച ചെയ്തത് എന്ന നിലയിലാണ് വാര്‍ത്ത
ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ സഹസ്ഥാപകയാണ് സുനിതാ വിശ്വനാഥ് . സംഘടനയുടെ മറവില്‍ നടത്തുന്ന ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്
കൂടാതെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ പോലുള്ള തീവ്രമായ സംഘടനകളുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. വെസ്റ്റേണ്‍ ജമാഅത്ത് -പാക്ഐഎസ്ഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് അവര്‍. അണ്‍ഫ്രീസ് അഫ്ഗാനിസ്ഥാന്റെയും പോപ്പുലേഷന്‍ മീഡിയ സെന്ററിന്റെയും ഉപദേശക സമിതികളില്‍ സുനിത വിശ്വനാഥ് സേവനമനുഷ്ഠിക്കുന്നു ഇവരുടെയെല്ലാം പ്രധാന അജണ്ട എന്നത് ഭാരതത്തില്‍ സാമൂഹിക അസ്വസ്ഥതകള്സൃഷ്ടിക്കാനുള്ള ടൂള്‍കിറ്റുകള്‍ ഉണ്ടാക്കി അത് പ്രാവര്‍ത്തികമാക്കാന്‍ ആളും അര്‍ത്ഥവും പ്രദാനം ചെയ്യുക എന്നതാണ്.
സുനിത വിശ്വനാഥും മസൂദ സുല്‍ത്താനും ചേര്‍ന്ന് സ്ഥാപിച്ച ‘അബാദ്: അഫ്ഗാന് വിമന്‍ ഫോര്‍വേഡ്’ എന്ന എന്‍ജിഒയ്ക്ക് ധനസഹായം നല്‍കുന്നത് അമേരിക്കന്‍ ശതകോടീശ്വരനായ നിക്ഷേപകന് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്. പ്രതിപക്ഷ നേതാക്കള്‍, തിങ്ക് ടാങ്കുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ശൃംഖലയിലൂടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബില്യണ്‍ ഡോളര്‍ ചെലവഴിച്ച ആളാണ് ജോര്‍ജ്ജ് സോറോസ്. സോറോസിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ വിവാദമാണ്. ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയും അര്‍ദ്ധ സ്വയംഭരണ മുസ്ലീം മേഖലയായ കാശ്മീരില്‍ ശിക്ഷാനടപടികള്‍ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്ലിംകളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും വലിയതും ഭയപ്പെടുത്തുന്നതുമായ തിരിച്ചടി ഇന്ത്യയില്‍ സംഭവിച്ചു.’. എന്നായിരുന്നു അടിത്തയിടെ പറഞ്ഞത്
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയുടെ പ്രധാന നേതാവായി വാഴ്ത്തപ്പെടുന്ന ഒരാള്‍ രാജ്യത്തിന് എത്രത്തോളം അപകടകാരിയായി മാറുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് സുനിതയുമായുള്ള ചര്‍ച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: