Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 6, 2026, 09:09 am IST
inEditorial

കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പപ്പു എന്നു വിളിക്കുന്നതില്‍ പലര്‍ക്കും ആക്ഷേപമുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ഒരാളെ ഇങ്ങനെ വിളിക്കാമോ എന്നാണ് ചോദിക്കുന്നത്. രാഷ്‌ട്രീയമായ അഭിപ്രായ ഭിന്നതകള്‍ക്കുപരി രാജ്യ താല്‍പ്പര്യത്തിനൊപ്പം നിലനില്‍ക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ നേതാ വുമൊക്കെയാകുമ്പോള്‍ ഈ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. പക്ഷേ രാഹുലിന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോഴും എംപി എന്ന നിലയ്‌ക്കും പ്രതിപക്ഷ നേതാവായപ്പോഴും ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറുകയും, രാജ്യ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്യുകയെന്നതാണ് ഈ നേതാവിന്റെ രീതി. രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി നിന്നു കൊടുക്കുന്നയാള്‍ക്ക് പപ്പു എന്ന വിശേഷണം മിതമായ ഒന്നാണ്. ഇതിനെക്കാള്‍ കഠിനമായ വിമര്‍ശനം ഈ നേതാവ് അര്‍ഹിക്കുന്നു. ചില കോണുകളില്‍ നിന്ന് അത് ഉയരുകയും ചെയ്യുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലവാരമില്ലാത്ത ചില പരാമര്‍ശങ്ങള്‍ ഈ നേതാവ് നടത്തിയിരുന്നു. അമേരിക്കയിലും മറ്റുമുള്ള ചില നേതാക്കളുടെ പേരുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കാണിച്ച് പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ നിയന്ത്രിക്കുകയാണത്രേ. ഇതുപോലെ മോദി മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുകയാണെന്നും ആരോപിക്കുന്നു. അസംബന്ധം പറയുന്നതിനും ഒരു അതിരൊക്കെയുണ്ട്. പക്ഷേ രാഷ്‌ട്രീയ ധാര്‍മികതയോ തത്വദീക്ഷയോ തൊട്ടു തീണ്ടാത്ത കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഇത് ബാധകമല്ല. അവര്‍ ഇതിലപ്പുറം പറഞ്ഞെന്നിരിക്കും. രാജ്യത്ത് ഓരോയിടത്തു ചെന്ന് മാധ്യമശ്രദ്ധ ആകര്‍ഷിക്കാനും, അതുവഴി ജനകീയനാവാനും കോണ്‍ഗ്രസിലെ ഈ കോമാളി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അതിരില്ല. നെഹ്‌റു കുടുംബത്തിലെ യുവരാജാവാണല്ലോ. അരുതെന്ന് പറയാന്‍ പാര്‍ട്ടിയില്‍ ആരുമില്ലാത്തതിനാല്‍ ഈ നേതാവ് പൂര്‍വാധികം ശക്തിയോടെ അപക്വമായി പെരുമാറുന്നതും, വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതും തുടരുകയാണ്.

രാഹുലിന്റെ പ്രശ്‌നം പ്രധാനമന്ത്രിയാവാന്‍ കഴിയാത്തതാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം നരേന്ദ്ര മോദി കയ്യടക്കി വച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കരുതുന്നത്. 2014 മുതല്‍ പ്രധാനമന്ത്രിക്കുപ്പായം തുന്നിച്ച് നടക്കുകയാണ്. പക്ഷേ കഴിഞ്ഞ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജയിച്ചത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് നരേന്ദ്ര മോദിയേയും. തന്നെ ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ ദേഷ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തീര്‍ക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ചെന്നുപോലും രാജ്യദ്രോഹപരമായി പ്രസംഗിക്കാന്‍ ഈ നേതാവിന് മടിയില്ല. ഭാരതത്തെ തകര്‍ക്കാന്‍ നടക്കുന്ന ജോര്‍ജ് സോറോസ് എന്ന ശതകോടീശ്വരന്റെ സഹായത്തോടെ രാഹുല്‍ നടത്തുന്ന പ്രസംഗങ്ങള്‍ എത്രയോ തവണ വിവാദമായി. എന്നിട്ടും ഇത് തന്റെ മിടുക്കാണെന്നു കരുതി വിവാദങ്ങളില്‍ അഭിരമിച്ച് നടക്കുകയാണ്.

പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടാകുമ്പോഴും, ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ യുദ്ധത്തിലുമൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയായ സമീപനമാണെന്ന് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. ഇതിനു വിരുദ്ധമായി പെരുമാറുന്നതിനാല്‍ ശശി തരൂരിനെയും ആനന്ദ് ശര്‍മയെയും മനീഷ് തിവാരിയെയും ഏറ്റവുമൊടുവില്‍ കമല്‍നാഥിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം രാഹുലിനെ തള്ളിപ്പറയുകയുണ്ടായി. പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും ഇന്ധന പ്രതിസന്ധിയുണ്ടാവാതെ ഊര്‍ജ്ജസുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഈ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നു. പക്ഷേ ഇത് അംഗീകരിക്കാതെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവായിരുന്നിട്ടും രാഹുല്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ സന്തോഷിപ്പിച്ച് മതപരമായ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ വന്ന് സിപിഎമ്മിനെയും പിണറായി വിജയനെയും വിമര്‍ശിക്കുന്ന രാഹുല്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. കേരളം ഭരിച്ചു മുടിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടിയുമായി ദേശീയ തലത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒരു മുന്നണിയായി നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ ആദ്യം സിപിഎമ്മുമായുള്ള സഖ്യം ഉപേക്ഷിക്കണം. ആര്‍ജ്ജവമുണ്ടെങ്കില്‍ ഇതിനുള്ള ധൈര്യം കാണിക്കണം. എന്നിട്ടു മതി കേരളത്തില്‍ വന്നുള്ള അഭിനയം. എങ്ങനെയെങ്കിലും കേരളത്തില്‍ അധികാരത്തില്‍ വരണം. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കാണുന്നതുപോലെ അഴിമതി നടത്തി പാര്‍ട്ടിക്ക് പണമുണ്ടാക്കണം. അതിന്റെ വിഹിതം കൈപ്പറ്റണം. ഇതാണ് കോണ്‍ഗ്രസിന്റെ ഒരേയൊരു പരിപാടി. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ പരിപാടി അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ കേരളവും കോണ്‍ഗ്രസ് മുക്തമാകും. അഞ്ച് കാശിന്റെ വിലയില്ലാത്ത ഈ നേതാവ് ആരുമല്ലാതാവുകയും ചെയ്യും.

Tags: Rahul GandhiCongress leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

Kerala

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.