ന്യൂ ഡൽഹി: മെയ് 2023ൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹1,57,090 കോടിയാണ്. അതിൽ ₹28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ ₹41,772 കോടി ഉൾപ്പെടെ), ₹11,489 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹1,057 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് ₹35,369 കോടി CGST-യിലേക്കും ₹29,769 കോടി SGST-യിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റിന് ശേഷം 2023 മെയ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടി ₹63,780 കോടിയും എസ്ജിഎസ്ടി ₹65,597 കോടിയുമാണ്.
2023 മെയ് മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനത്തേക്കാൾ 11% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 11% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ
മെയ് 2022 അപേക്ഷിച്ച് മെയ് 2023 ൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടിക
സംസ്ഥാനം/യുടി | മെയ്-22 | മെയ്-23 | വളർച്ച(%) |
ജമ്മു കാശ്മീർ | 372 | 422 | 14 |
ഹിമാചൽ പ്രദേശ് | 741 | 828 | 12 |
പഞ്ചാബ് | 1833 | 1744 | -5 |
ചണ്ഡീഗഡ് | 167 | 259 | 55 |
ഉത്തരാഖണ്ഡ് | 1309 | 1431 | 9 |
ഹരിയാന | 6663 | 7250 | 9 |
ഡൽഹി | 4113 | 5147 | 25 |
രാജസ്ഥാൻ | 3789 | 3924 | 4 |
ഉത്തർപ്രദേശ് | 6670 | 7468 | 12 |
ബീഹാർ | 1178 | 1366 | 16 |
സിക്കിം | 279 | 334 | 20 |
അരുണാചൽ പ്രദേശ് | 82 | 120 | 47 |
നാഗാലാൻഡ് | 49 | 52 | 6 |
മണിപ്പൂർ | 47 | 39 | -17 |
മിസോറാം | 25 | 38 | 52 |
ത്രിപുര | 65 | 75 | 14 |
മേഘാലയ | 174 | 214 | 23 |
അസം | 1062 | 1217 | 15 |
പശ്ചിമ ബംഗാൾ | 4896 | 5162 | 5 |
ജാർഖണ്ഡ് | 2468 | 2584 | 5 |
ഒഡീഷ | 3956 | 4398 | 11 |
ഛത്തീസ്ഗഡ് | 2627 | 2525 | -4 |
മധ്യപ്രദേശ് | 2746 | 3381 | 23 |
ഗുജറാത്ത് | 9321 | 9800 | 5 |
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു | 300 | 324 | 8 |
മഹാരാഷ്‌ട്ര | 20313 | 23536 | 16 |
കർണാടക | 9232 | 10317 | 12 |
ഗോവ | 461 | 523 | 13 |
ലക്ഷദ്വീപ് | 1 | 2 | 210 |
കേരളം | 2064 | 2297 | 11 |
തമിഴ്നാട് | 7910 | 8953 | 13 |
പുതുച്ചേരി | 181 | 202 | 12 |
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | 24 | 31 | 27 |
തെലങ്കാന | 3982 | 4507 | 13 |
ആന്ധ്രാപ്രദേശ് | 3047 | 3373 | 11 |
ലഡാക്ക് | 12 | 26 | 113 |
മറ്റ് പ്രദേശം | 185 | 201 | 9 |
കേന്ദ്ര അധികാരപരിധി | 140 | 187 | 34 |
മൊത്തം | 102485 | 114261 | 11 |
















