Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയുടെ സ്വപ്ന സാക്ഷാത്ക്കാരം; ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമായി

1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ക്ക് 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 02:44 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയ് 25ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അന്നേ ദിവസം ചട്ടമൂന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം, മേയ് 26ന് വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയോടനുബന്ധിച്ചാണ് ഇവ യാഥാര്‍ത്ഥ്യമാക്കിയത്. എംഎല്‍എ എ രാജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ക്ക് 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിച്ചു. ഇടമലക്കുടിയില്‍ 3 സ്ഥിര ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, ഹോസ്പിറ്റല്‍ അറ്റന്റഡര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ഓഫീസ് ക്ലാര്‍ക്ക് എന്നിവരെ നിയമിച്ചു. ലാബ് ടെക്‌നീഷ്യനെ ഉടന്‍ നിയമിക്കുന്നതാണ്. ഇതുകൂടാതെ 4 താത്ക്കാലിക സ്റ്റാഫ് നഴ്‌സുമാരേയും നിയമിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ ചികിത്സയോടൊപ്പം, ലാബ് പരിശോധനകള്‍, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ കുത്തിവെയ്‌പ്പ് എന്നിവ ലഭ്യമാക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ചികിത്‌സയ്‌ക്കായി മൂന്നാറില്‍ എത്തിക്കുന്നതിനായി ഫോര്‍ വീല്‍ ജീപ്പും നല്‍കി. ജീവനക്കാര്‍ക്ക് ഇടമലക്കുടിയില്‍ താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സ് സംവിധാനം ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

ആദിവാസികള്‍ മാത്രം താമസിക്കുന്ന ഇടമലക്കുടി, മൂന്നാര്‍ ടൗണില്‍ നിന്നും 36 കിലോമീറ്റര്‍ വടക്ക് മാറി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടും വനത്തിനുള്ളിലാണ്. ഇവിടെയൊരു മികച്ച ആരോഗ്യ കേന്ദ്രം ഒരുക്കുക എന്നത് ദീര്‍ഘകാല സ്വപ്നമായിരുന്നു. പെട്ടിമുടിയില്‍ നിന്നും 20ലധികം കിലോമീറ്റര്‍ കാല്‍ നടയായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ ഇടമലക്കുടിയില്‍ കുട്ടികളുടെ കുത്തിവെയ്‌പ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തങ്ങള്‍ക്കായി എത്തിയിരുന്നത്. അതിനും മാറ്റം വരുന്നു. ഈ സര്‍ക്കാര്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്.

Tags: hospitalidamalakkudy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.