തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ഉടമസ്ഥതയിലുള്ള സാളഗ്രാമം അനധികൃത ഹോംസ്റ്റേ ആണെന്ന് തെളിഞ്ഞു. രാജീവ് കേരളശേരി എന്ന വ്യക്തി സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് സാളഗ്രാമം എന്ന പേരില്‍ ഹോംസ്റ്റേയ്ക്ക് അനുമതി തേടി ഒരു അപേക്ഷയും കോര്‍പ്പറേഷനില്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
സാളഗ്രാമം എന്ന ആശ്രമത്തെക്കുറിച്ച് സന്ദീപാനന്ദഗിരിയുടെ സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ വെബ്സൈറ്റില്‍തന്നെ പറയുന്നത് ടൂറിസം വകുപ്പ് അംഗീകരിച്ച ഒരു ഹോം സ്റ്റേ ആണ് എന്നാണ്. ഗോള്‍ഡ് കാറ്റഗറിയിലുള്ള സര്‍ക്കാര്‍ അംഗീകൃത ഹോംസ്റ്റേ എന്ന് വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്ന വിഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തില്‍ സര്‍ക്കാര്‍ അംഗീകൃത ഹോംസ്റ്റേ സംബന്ധിച്ച വിവരങ്ങള്‍ തേടി സംസ്ഥാന ടൂറിസം വകുപ്പിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് തിരുവന്തപുരം കോര്പറേഷന് പരിധിയില്‍ സാളഗ്രാമം എന്നപേരിലുള്ള ഹോംസ്റ്റേക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്നും കോര്പ്പറേഷന് അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുന്നത്. ഇത്രയും നാള് കോര്പ്പറേഷന് നികുതി നല്‍കാതെ സര്‍ക്കാര്‍ അംഗീകൃതം എന്ന വ്യാജേന ലക്ഷങ്ങളാണ് സന്ദീപാനന്ദ തട്ടിയതെന്ന് വ്യക്തമാവുകയാണ്.
മാത്രമല്ല, ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ സന്ദീപാനന്ദ അവകാശപ്പെടുന്നത് പോലെ ഗോള്‍ഡ് കാറ്റഗറിയില്‍ എന്നല്ല ഒരു കാറ്റഗറിയിലും സാളഗ്രാമം എന്ന ഹോംസ്റ്റേ പ്രവര്‍ത്തിക്കുന്നില്ല. എട്ടു ഹോംസ്റ്റേകള്‍ മാത്രമാണ് ഗോള്‍ഡ് കാറ്റഗറിയിലുള്ളതെന്ന് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: