Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലരാമപുരം മദ്രസയില്‍ പെണ്‍ക്കുട്ടിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത: അന്വേഷണം അനിവാര്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്

അസ്മിയയെ കൊലപ്പെടുത്തുകയായിരുന്നു. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് പല ആവശ്യങ്ങള്‍ക്കും അവിടെ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 04:14 pm IST
in Kerala

തിരുവനന്തപുരം: ബാലരാമപുരം ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ഡം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അസ്മിയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയായ ഹോസ അല്‍ അമീന്‍ എജ്യൂക്കേഷന്‍ സെന്ററിലെ ലൈബ്രറിയില്‍ വച്ച് പകല്‍ സമയത്ത് അസ്മിയമോള്‍ തൂങ്ങിമരിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. 35 കുട്ടികള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് മരിക്കാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.

അസ്മിയയെ കൊലപ്പെടുത്തുകയായിരുന്നു. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് പല ആവശ്യങ്ങള്‍ക്കും അവിടെ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു.

ഈ മാസം മൂന്നാം തീയതിനാണ് കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്നത്. എന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിനെ കുറിച്ച് കുട്ടിക്ക് ഭയമായിരുന്നു. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു വിളിപ്പാട് അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ല. മദ്രസാ മാനേജ്‌മെന്റും ബന്ധുക്കളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

വലിയ ദുരൂഹതയാണ് നില നില്‍ക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി  നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം. പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ അന്വേഷണത്തിന്  പ്രത്യേക ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിക്കണം. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 17ന് ബാലരാമപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു. ബിജെപി മീഡിയസെല്‍ കണ്‍വീനര്‍ ആര്‍. സമ്പത്ത്, ബിജെപി ബാലരാമപുരം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്‌കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: deathമദ്രസV.V Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.