Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Travel

പ്രഖ്യാപനം പാഴ്‌വാക്കാവുന്നു; മണ്ണാര്‍ക്കാട് ടൂറിസം മേഖല ഇനിയും യാഥാര്‍ത്ഥ്യമായില്ല, സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ പോലും സൗകര്യങ്ങള്‍ അപര്യാപ്തം

ലോകത്ത് മറ്റെവിടേയും കാണപ്പെടാത്ത ആയിരത്തിലധികം സസ്യങ്ങളുണ്ട് ഇവിടെ. കൂടാതെ 966 ഇനം പൂക്കളും 108 ഇനം ഓര്‍ക്കിഡുകളും ഉണ്ടെന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന പഠനത്തിലെ നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 10:12 am IST
inTravel

മണ്ണാര്‍ക്കാട്: ടൂറിസം സാധ്യത ഏറെയുള്ള മണ്ണാര്‍ക്കാട് ടൂറിസം മേഖല എന്ന പ്രഖ്യാപനം പാഴ്‌വാക്കാവുന്നു. കേരള ഭൂപടത്തില്‍ സ്ഥാനം പിടച്ച സൈലന്റ്‌വാലി, കാഞ്ഞിരപ്പുഴ, ശിരുവാണി, കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ എന്നിവ കോര്‍ത്തിണക്കി ടൂറിസം മേഖല ആക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധ നേടിയ സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ പോലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്.  

ലോകത്ത് മറ്റെവിടേയും കാണപ്പെടാത്ത ആയിരത്തിലധികം സസ്യങ്ങളുണ്ട് ഇവിടെ. കൂടാതെ 966 ഇനം പൂക്കളും 108 ഇനം ഓര്‍ക്കിഡുകളും ഉണ്ടെന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന പഠനത്തിലെ നിഗമനം. 2018 ലെ പ്രളയത്തില്‍ ഇവിടെത്തെ റോഡ്യൂള്‍ ഒലിച്ചുപോയിരുന്നു. എന്നാല്‍ 11 കോടി ചില വഴിച്ച് സൈലന്റ്‌വാലിയിലേക്ക് പോകുന്നതിനുവേണ്ടി 21 കിലോമീറ്റര്‍ വീല്‍ട്രാക്ക്, റിട്ടേലിങ് വാള്‍, ഗാബി മോണ്‍വാള്‍ എന്നിവ നിര്‍മിച്ചതെന്നും കഴിഞ്ഞ ഏപ്രില്‍ മാസം വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതായും സൈലന്റ്‌വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദ് ജന്മഭൂമിയോടു പറഞ്ഞു.

സൈലന്റ്‌വാലിയെപ്പോലെത്തന്നെ തിങ്ങിയ കാടും കാട്ടാറുകളും ധാരാളം വന്യജീവികളുമുള്ള ടൂറിസം സാധ്യതാ കേന്ദ്രമാണ് ശിരുവാണി മുത്തിക്കുളം നിക്ഷിപ്ത വനപ്രദേശം. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിതമായ ശിരുവാണി ഭൂമിയിലെ സ്വര്‍ഗമാണെന്ന് ഇവിടെ സന്ദര്‍ശിച്ചവര്‍ പറയുന്നുണ്ടെങ്കിലും സന്ദര്‍ശന അനുമതി ലഭിക്കുന്നില്ലെന്ന് വിനോദസഞ്ചാരികള്‍ പറയുന്നു. വനംവകുപ്പിന്റെ അധീനതയിലുളള ഈ പ്രദേശത്തേക്ക് റോഡുസൗകര്യം കുറവാണെന്നും സുരക്ഷ കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ മാത്രമേ ടൂറിസം അനുവദിക്കാന്‍ കഴിയൂ എന്നും വനംവകുപ്പും പറയുന്നു.  

തമിഴ്‌നാട് സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച ശിരുവാണി ഡാമിലെ തെളിനീര്‍ ഏഷ്യയില്‍ തന്നെ രണ്ടാം സ്ഥാനത്താണ്. സൈലന്റ്‌വാലിയിലുള്ളതു പോലെ ഇവിടേയും ധാരാളം വന്യജീവികളുണ്ട്.  

മുക്കാലിയില്‍ നിന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്‌വാലിയില്‍ എത്തും. മണ്ണാര്‍ക്കാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം എന്നിവയിലെത്താം. അവിടെ നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശിരുവാണിയില്‍ എത്താം കഴിയും. കാഞ്ഞിരപ്പുഴ ഉദ്യാനം 2021 ഒക്ടോബറില്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുക്കുകയും 2022 ഏപ്രിലില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.  

ടൂറിസത്തിന് ഏറെ സാധ്യതയുള്ള മറ്റൊരു പ്രദേശമാണ് മീന്‍വല്ലം വെള്ളച്ചാട്ടവും മിനി വൈദ്യുത പദ്ധതിയും. മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന വിവിധയിനം പദ്ധതികളായ പാത്രക്കടവ് പദ്ധതി, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുക്കര പഞ്ചായത്തുകള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാനുതകുന്ന പദ്ധതികളിലൊന്നാണ് ചെമ്പുക്കട്ടി പദ്ധതി, എടത്തനാട്ടുക്കരയിലെ വെള്ളച്ചാട്ടപ്പാറ, എന്നിവയെല്ലാം മണ്ണാര്‍ക്കാട്ടെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചവയാണ്.  

സര്‍ക്കാരിന് കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഇതെല്ലാം കോര്‍ത്തിണക്കി ‘മണ്ണാര്‍ക്കാട് ടൂറിസം’ മേഖല രൂപപ്പെടുത്തിയാല്‍ ഈരംഗത്ത് ഇത് ഒരു പൊന്‍തൂവലായി മാറും. കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലക്കും മറ്റുമായി കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെന്ന ആരോപണമാണ് സഞ്ചാരികളില്‍ നിന്നുയരുന്നത്.

Tags: പാലക്കാട്ടൂറിസംMannarkadsilent valley
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ പോരിനിറങ്ങി പി.കെ.ശശി വിഭാഗം; രണ്ടും കൽപ്പിച്ച് ജനകീയ മതേതര മുന്നണി രംഗത്ത്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.