ന്യൂദല്‍ഹി: കേരള സ്റ്റോറി നിരോധനത്തെ വിമര്‍ശിച്ച് നടി ശബാന ആസ്മി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശബാന ആസ്മി ആഞ്ഞടിച്ചു.
സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു കഴിഞ്ഞാല്‍ ആ സിനിമ നിരോധിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ആര്‍ക്കും ഭരണഘടനയുടെ പ്രാമാണികത്വം അവകാശപ്പെടാന്‍ കഴിയില്ല. ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.
കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് തിരിച്ചടിയാണ് ശബാന ആസ്മിയുടെ പ്രസ്താവന. ഐഎസ് പോലുള്ള തീവ്രവാദസംഘടനകള്‍ എങ്ങിനെയാണഅ കേരളത്തിലെ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി തീവ്രവാദ സംഘങ്ങളുടെ ഭാഗമാക്കുന്നതെന്ന് ഈ സിനിമ വിശദീകരിക്കുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 36.50 കോടി വാരിക്കൂട്ടി കേരള സ്റ്റോറി ബോക്സോഫീസില്‍ വിജയമായി മാറിയിരിക്കുകയാണ്.
കേരള സ്റ്റോറിയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശും ഉത്തര്‍പ്രദേശും. അതേ സമയം ബംഗാളില്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ സംവിധായകന് സുദീപ്തോ സെന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: