തൃശൂര്‍: പ്രധാനമന്ത്രി മോദിയുമായി കൊച്ചിയില്‍ യുവം പരിപാടിയില്‍ വേദി പങ്കിട്ടതിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി അപര്‍ണ്ണ ബാലമുരളി. “ഞാൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് പരിഹസിക്കുന്നുമുണ്ട്. എന്നാൽ ഇതെല്ലാം മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ അറിയുന്നത്.ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്.” – അപര്‍ണ്ണ ബാലമുരളി നിലപാട് വ്യക്തമാക്കുന്നു.
സ്വന്തം ആഗ്രഹപ്രകാരം തന്നെയാണ് പ്രധാനമന്ത്രി എത്തിയ വേദിയില്‍ താനും എത്തിയതെന്നാണ് വളച്ചുകെട്ടില്ലാതെ അപര്‍ണ്ണ വ്യക്തമാക്കുന്നത്. അപര്‍ണ്ണയുടെ രാഷ്ട്രീയം ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായി അപര്‍ണ്ണ 2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. . .
“അങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുത്തതിൽ തെല്ലും കുറ്റബോധം ഇല്ല.ഇനിയൊരിക്കൽ അത് പോലെ ഒരു അവസരം ലഭിയ്ക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ക്ഷണം ഞാൻ സ്വീകരിച്ചത്. ഞാൻ എന്തിനാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഞാൻ ഒരു സ്റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും എന്റെ വീട്ടുകാർക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആ പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമർശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈംമിനിസ്റ്റർ. “- അപര്‍ണ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: