Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വീട് കുത്തിത്തുറന്ന് മോഷണം: കള്ളന്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍, കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതി

ഇയാള്‍ക്കെതിരെ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി നിരവധി പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 10:45 am IST
in Thrissur

ചാലക്കുടി: പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് തിരുനെല്‍വേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകന്‍ കുമാറിനെ (40) ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ് , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.  

വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ കുമ്മന്‍, കൊമ്പന്‍ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന മോഷ്ടാവാണ്. ഇയാള്‍ക്കെതിരെ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി നിരവധി പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്.

രണ്ടായിരമാണ്ട് ജനുവരി പന്ത്രണ്ടാം തീയതി ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീടിന്റെ പിന്‍വാതില്‍  കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിരുട്ടുഗ്രാമമെന്ന് കുപ്രസിദ്ധിയാര്‍ജിച്ച പനവടലിഛത്രം സ്വദേശി കുമാറാണ് മോഷ്ടാവെന്ന് കണ്ടെത്തി. നിരവധി മോഷണ കേസുകള്‍ ഉള്ളതിനാല്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.  ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ആക്രി ശേഖരണത്തിന്റെ മറവിലാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്. അടുത്തയിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പിറകിലും കുമാറാണെന്ന് കണ്ടെത്തിയതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴി തുറന്നത്.

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കെ.എസ്, എസ് ഐ ഷബീബ് റഹ്മാന്‍, എഎസ്‌ഐ സതീശന്‍ എം.എന്‍ , സീനിയര്‍ സിപിഒമാരായ ജിബി ടി.സി, സലീഷ് കെ.ബി, സതീഷ് ടി.ജെ, സിവില്‍ പോലിസ് ഓഫീസര്‍മാരായ ചഞ്ചല്‍, അനീഷ്, ഡിവെഎസ്പിയുടെ കീഴിലെ ക്രൈംസ്‌ക്വാഡ് അംഗങ്ങള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ബിജു ഒ.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഒരു കാലത്ത് തിരുട്ടുഗ്രാമത്തില്‍ നിന്നുമുള്ള മോഷ്ടാക്കള്‍ കേരളത്തിലെത്തി തൃശൂര്‍ കേന്ദ്രീകരിച്ച് തമ്പടിച്ച് ഒട്ടേറെ മോഷണങ്ങള്‍ നടത്തിയിരുന്നു.  പല സംഘങ്ങളായി തിരിഞ്ഞ് മോഷ്ടിക്കുന്ന ഇവരെ മോഷണ രീതികളുടെ പ്രത്യേകത വച്ചാണ് തിരിച്ചറിഞ്ഞിരുന്നത്. തമിഴ്‌നാട് പാളയംകോട്ടയില്‍ നടന്ന മോഷണത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ ഇയാളെ പാളയം കോട്ടൈ അതി സുരക്ഷാ ജയിലിലേയ്‌ക്ക് റിമാന്റ് ചെയ്തു.

Tags: ThiefThrissurarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Kerala

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

India

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

Ernakulam

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.