Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ഒമ്പതുഗ്രഹങ്ങള്‍…ഒമ്പതുകാര്യങ്ങള്‍…

ദൈവജ്ഞന്മാര്‍ക്കും ജ്യോതിഷ പണ്ഡിതന്മാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ് ഈ ലേഖനത്തിലുള്ളത്. എന്നാല്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കും ഉള്ള ചില വിശദീകരണങ്ങള്‍ മാത്രമായി പരിഗണിച്ചാല്‍ മതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 11:51 pm IST
inAstrology

ജ്യോതിഷ ഭൂഷണം 

എസ് ശ്രീനിവാസ് അയ്യര്‍

ദൈവജ്ഞന്മാര്‍ക്കും ജ്യോതിഷ പണ്ഡിതന്മാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ് ഈ ലേഖനത്തിലുള്ളത്. എന്നാല്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കും ഉള്ള ചില വിശദീകരണങ്ങള്‍ മാത്രമായി പരിഗണിച്ചാല്‍ മതി.

1.ഗ്രഹങ്ങളും കാലപരിധിയും: വര്‍ഷത്തിന്റെ നാഥന്‍ ശനി. വര്‍ഷത്തെ രണ്ടാക്കുന്ന അയനത്തിന്റെ അധിപതി സൂര്യന്‍. ആറ് ഋതുക്കളാണ് ഭാരതീയര്‍ക്ക്. അവ ഈരണ്ടു മാസം വീതമാണ്. അവയുടെ അധിപതി ബുധനാകുന്നു. മാസങ്ങളുടെ നാഥന്‍ വ്യാഴം. മാസത്തെ രണ്ടാക്കുന്ന പക്ഷങ്ങളുടെ അധിപന്‍ ശുക്രന്‍. ദിവസത്തിന്റെ നാഥന്‍ ചൊവ്വ. നിമിഷത്തിന്റെ അധിപന്‍ ചന്ദ്രനും. എട്ടുമാസത്തിന്റെ ആധിപത്യം രാഹുവിന്, മൂന്ന് മാസത്തിന്റെ ആധിപത്യം കേതുവിന്. അങ്ങനെ സമയത്തിന്റെ ചെറുതും വലുതുമായ ഘടകങ്ങളെ ഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു.

2. ഋതുക്കളും ഗ്രഹങ്ങളും: പാശ്ചാത്യര്‍ക്ക് ഒരു വര്‍ഷത്തില്‍ നാലു ഋതുക്കള്‍; നമുക്ക് ആറ് ഋതുക്കളും. രണ്ടുമാസമാണ് ഓരോ ഋതുവിന്റെയും കാലപരിധി. ഉഗ്രവേനലായ ഗ്രീഷ്മത്തിന്റെ അധിപന്മാര്‍ സൂര്യനും ചൊവ്വയും. ഇല പൊഴിയും കാലമായ ശിശിരത്തിന്റെ അധിപന്‍ ശനി. പുഷ്‌പോത്സവമായ വസന്ത ഋതുവിന്റെ നാഥന്‍ ശുക്രന്‍. തോരാമഴയുടെ കാലമായ വര്‍ഷത്തിന് ചന്ദ്രന്‍ കാരകന്‍. തെളിമാനത്തിന്റെ ദിനങ്ങളായ ശരല്ക്കാലത്തിന്റെ അധിപന്‍ ബുധനാണ്. മാമരം കോച്ചും ഹേമന്തത്തിന്റെ നാഥന്‍ വ്യാഴവും. ഗ്രഹങ്ങളെക്കൊണ്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവയുടെ ഋതുക്കളില്‍ സംഭവിക്കും.

3. ഗ്രഹങ്ങളുടെ വൃക്ഷകാരകത്വം: ഉള്ളില്‍ കാതലുള്ള വന്മരങ്ങളുടെ കാരകന്‍ സൂര്യന്‍. വള്ളിച്ചെടികളുടെ കാരകന്മാര്‍ ശുക്രചന്ദ്രന്മാര്‍.  

പുല്‍ക്കൊടികളുടെ കാരകത്വം രാഹുവിനും കേതുവിനുമാണ്. മുള്ളുള്ള ചെടികള്‍/മരങ്ങള്‍ എന്നിവയുടെ കാരകത്വം ചൊവ്വയ്‌ക്കും ശനിക്കും നല്‍കപ്പെട്ടിരിക്കുന്നു. കായ്‌ക്കാത്ത മരത്തിന് ബുധന്‍ കാരകന്‍; കായ്‌ക്കുന്ന മരത്തിന് വ്യാഴം കാരകന്‍. ഔഷധ സസ്യങ്ങള്‍ ചന്ദ്രനെക്കൊണ്ടും, പൂവും പാലുമുള്ള മരങ്ങള്‍ ശുക്രനെക്കൊണ്ടും , കരിമ്പനയും ഉള്‍ക്കാതലില്ലാത്ത മരങ്ങളും ശനിയെക്കൊണ്ടും ചിന്തിക്കുന്നു.

4. അടയാളങ്ങളും ഗ്രഹങ്ങളും: ആദിത്യന്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്ക് ദേഹത്തിന്റെ വലതു ഭാഗത്തും ചന്ദ്രന്‍, ശുക്രന്‍,ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ക്ക് ദേഹത്തിന്റെ ഇടത്തുഭാഗത്തും അടയാളം കാണും. കൂടാതെ ആദിത്യന് കക്ഷം, വ്യാഴത്തിന് തോള്‍, ശുക്രന് മുഖം, ശനിക്ക് ഗുഹ്യഭാഗം, തുട, കാല്‍ എന്നിവയിലും മറുകോ മറ്റ് അടയാളങ്ങളോ കാണും. ലഗ്‌നവുമായി ഏതു ഗ്രഹത്തിനാണോ ബന്ധം , പ്രസ്തുത ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേഹഭാഗത്തും ഇടത്-വലത് വശത്തും അടയാളങ്ങളുണ്ടാവും.

5. ഇന്ദ്രിയങ്ങളും ഗ്രഹങ്ങളും: ജ്ഞാനേന്ദ്രിയങ്ങള്‍ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ഇവയാണല്ലോ? യഥാക്രമം ചൊവ്വ, വ്യാഴം, ബുധന്‍, ശുക്രന്‍, ശനി എന്നിവയാണ് അവയുടെ കാരകന്മാര്‍. ഇനി കാല്‍, കൈ, വാക്ക്, ഗുദം, ഗുഹ്യം എന്നീ കര്‍മ്മേന്ദ്രിയങ്ങളുടെ കാരകത്വമാണ്. കുജന്‍ പാദത്തിന്റെയും ശനി കൈകളുടെയും ഗുരു വാക്കിന്റെയും ശുക്രന്‍ ഗുദത്തിന്റെയും ബുധന്‍ ഉപസ്ഥത്തിന്റെയും (രഹസ്യാവയവങ്ങളുടെയും) കാരകന്മാര്‍.

6. ചതുരുപായങ്ങളും ഗ്രഹങ്ങളും: സാമത്തിന്റെ ഗുരുശുക്രന്മാര്‍, ദാനത്തിന്റെ ചന്ദ്രന്‍, ഭേദത്തിന്റെ ശനിബുധന്മാര്‍, ദണ്ഡത്തിന്റെ ആദിത്യ കുജന്മാര്‍.

7. ഗ്രഹങ്ങളുടെ ഉദയരീതി: ചന്ദ്രനും ബുധനും ശുക്രനും ശിരസ്സ്/ മൂര്‍ദ്ധാവ് കൊണ്ട് ഉദിക്കുന്നു. അതിനാല്‍ അവയെ ശീര്‍ഷോദയ ഗ്രഹങ്ങള്‍ എന്നു പറയുന്നു. സൂര്യന്‍, ചൊവ്വ, ശനി, രാഹു എന്നീ പാപഗ്രഹങ്ങള്‍ പുച്ഛം/ പൃഷ്ഠം കൊണ്ട് ഉദിക്കുന്നു. അതിനാല്‍ അവ പൃഷ്‌ഠോദയ ഗ്രഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. വ്യാഴം ശിരസ്സുകൊണ്ടും പൃഷ്ഠം കൊണ്ടും ഉദിക്കുന്നു. രാശികള്‍ക്കുമുണ്ട് ഇതുപോലെ ശിര:പുച്ഛോദയത്വം.

8. ഗ്രഹപുഷ്പങ്ങള്‍: രവിക്ക് അര്‍ക്കവും (എരുക്കും) വില്വവും (കൂവളം). ചന്ദ്രന് ആമ്പലും വെള്ളപ്പൂക്കളും വെണ്‍ താമരയും. ചൊവ്വയ്‌ക്ക് തെറ്റി, അരളി തുടങ്ങിയ രക്തകുസുമങ്ങള്‍. ബുധന് പച്ച തുളസിയും മറ്റും. വ്യാഴത്തിന് ചമ്പകം. ശുക്രന് പിച്ചിയും മുല്ലയും. ശനിക്ക് നീലശംഖുപുഷ്പം, കരിങ്കൂവളം ഇത്യാദി. രാഹുവിന് കറുക. കേതുവിന് മുള്ളുള്ള പൂക്കള്‍! ചുവന്നപൂക്കളും പറയപ്പെടുന്നുണ്ട്.

9. പൂജാപാത്രങ്ങളും ഗ്രഹങ്ങളും: ദീപം സൂര്യനെക്കൊണ്ട്, ശംഖ് ചന്ദ്രനെക്കൊണ്ട്, ധൂപം ചൊവ്വയെക്കൊണ്ട്, ചന്ദനം ബുധനെക്കൊണ്ട്, മണി വ്യാഴത്തെക്കൊണ്ട്, പുഷ്പങ്ങള്‍ ശുക്രനെക്കൊണ്ട്, വലിയ പാത്രങ്ങള്‍ ശനിയെക്കൊണ്ട് ചിന്തിക്കുന്നു.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.