Categories: India

ശരദ് പവാർ എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞത് അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനാണെന്ന് അഭ്യൂഹം; സ്ഥാനമേറ്റെടുക്കാന്‍ ഇല്ലെന്ന് അജിത്

അതിനാടകീയമായി, എന്‍സിപിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞുകൊണ്ടുള്ള ശരദ് പവാറിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ മരുമകന്‍ അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനാണെന്ന് അഭ്യൂഹം ശക്തം. ചൊവ്വാഴ്ച ആത്മകഥയുടെ പ്രകാശനവേളയിലായിരുന്നു പവാറിന്‍റെ ഈ പ്രഖ്യാപനം.

Published by

മുംബൈ: അതിനാടകീയമായി, എന്‍സിപിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞുകൊണ്ടുള്ള ശരദ് പവാറിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ മരുമകന്‍ അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനാണെന്ന് അഭ്യൂഹം ശക്തം. ചൊവ്വാഴ്ച ആത്മകഥയുടെ പ്രകാശനവേളയിലായിരുന്നു പവാറിന്റെ ഈ പ്രഖ്യാപനം.  

തന്നെ തളയ്‌ക്കാനുള്ള നീക്കമാണെന്ന് മുന്‍കൂട്ടി കണ്ട അജിത് പവാര്‍ എന്‍സിപി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ശരത് പവാര്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനാണ് ശരത് പവാറിന്റെ മരുമകന്‍ കൂടിയായ അജിത് പവാര്‍.  

അജിത് പവാര്‍ എന്‍സിപിയുടെ 40 എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപിയുമായി ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് ശരത് പവാറിന്റെ നാടകീയ രാജി പ്രഖ്യാപനം. എന്താണ് ശരത് പവാറിന്റെ ലക്ഷ്യമെന്ന് വ്യക്തമല്ല. ‘രാഷ്‌ട്രീയ ആത്മകഥ’ എന്നാണ് ആത്മകഥയുടെ പ്രകാശനച്ചടങ്ങനിടയിലാണ് എന്‍സിപിയുടെ അധ്യക്ഷ പദവി ഒഴിയുന്നതായി പവാര്‍ പ്രഖ്യാപിച്ചത്.  

അതിനിടെ ശരത് പവാര്‍ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം തുടങ്ങിയിട്ടുണ്ട്. പകരം അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, അജിത് പവാർ, ജയന്ത് പാട്ടീൽ തുടങ്ങിയവർ അംഗങ്ങളായ മൂന്നംഗ സമതി രൂപീകരിച്ചിട്ടുണ്ട്.  നിലവിൽ രാജ്യസഭാ എംപി കാലാവധി അവസാനിക്കാൻ മൂന്ന് വർഷം കൂടി ബാക്കിയിരിക്കേയാണ് പവാറിന്റെ പിന്മാറ്റം. 55 വര്‍ഷത്തെ സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന് ശേഷമാണ് ശരത് പവാറിന്റെ പിന്മാറ്റ പ്രഖ്യാപനം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by