തിരുവനന്തപുരം: നഗരത്തില്‍ വഴിയാത്രക്കാരിക്ക് നേരെ മോശമായി പെരുമാറിയ ആള് പിടിയിലായി. ഉള്ളൂര്‍ സ്വദേശിയാണ് പിടിയിലായത്. പബ്ലിക് ലൈബ്രറിയില്‍ ക്യാന്റീന് ജീവനക്കാരനാണ് .
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. പാറ്റൂര്‍ മൂലവിളാകത്ത് ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്. പേട്ട പൊലീസാണ് ഉടന്‍ തന്നെ പ്രതിയെ പിടികൂടിയത്.
ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തി അശ്ലീലച്ചുവയോടെ സംസാരിച്ച ശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. സ്ത്രീ ബൈക്കിന്റെ നമ്പര്‍ ഉടന്‍ തന്നെ ഭര്‍ത്താവിനെയും പൊലീസിനെയും അറിയിച്ചു. പൊലീസ് വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: