Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേളക്കമ്പക്കാരുടെ ഹൃദയം കവര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം; തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം തുടങ്ങി

തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം കേള്‍ക്കാന്‍ ഇക്കുറി പതിനായിരങ്ങള്‍. മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ അണിനിരന്ന 250ലധികം കലാകാരന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ മേളക്കമ്പക്കാരുടെ ഹൃദയം കവര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 06:18 pm IST
inKerala

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം കേള്‍ക്കാന്‍ ഇക്കുറി പതിനായിരങ്ങള്‍. മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍  അണിനിരന്ന 250ലധികം കലാകാരന്മാര്‍ പാണ്ടിമേളത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ മേളക്കമ്പക്കാരുടെ ഹൃദയം കവര്‍ന്നു.  

ഇടംതല-വലംതല ചെണ്ടയ്‌ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളവുമായി മണിക്കൂറുകളോളം കൊഴുത്ത മേളം അവസാനിച്ചതോടെ  വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും ആരംഭിച്ചു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും തെക്കെ ഗോപുരനടയിലൂടെ എഴുന്നള്ളി. ഈ ഗജവീരന്മാര്‍ക്ക് പിന്നാലെ എഴുന്നെള്ളിപ്പിനുള്ള മറ്റ് ആനകളും തെക്കെ ഗോപുരനടയിലേക്ക് ഇറങ്ങി. തെക്കോട്ടിറക്കം പൂര്‍ത്തിയാക്കി ഗജവീരന്മാര്‍ ഇരുവിഭാഗത്തിലായി അണിനിരന്നതോടെ കുടമാറ്റം തുടങ്ങി. ആനപ്പുറത്ത് പല വര്‍ണ്ണങ്ങളിലുള്ള കൂടുകള്‍ മാറി മാറി ഉയര്‍ന്നതോടെ ആര്‍പ്പുവിളികള്‍, ആരവങ്ങള്‍.  

പൂരദിവസം അതിരാവിലെ  മൂന്ന് വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാന്‍ വഴിയില്‍ ഉടനീളെ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശൂര്‍ പുരത്തിന് ആരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി.  

മഠത്തില്‍ വരവ് പഞ്ചാവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിന് മുന്‍പില്‍ ചെമ്പട താളം അരങ്ങേറി. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തില്‍ വരവ്. പഞ്ചാവാദ്യത്തിന് ഇക്കുറി കോങ്ങാട് മധുവായിരുന്നു അമരത്ത്.  

രാത്രി 10.30ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഏറെ വൈകാതെ തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് സമാപ്തിയാകും.  

അടിമുടി ആനച്ചന്തമാണ് തൃശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് തിങ്ങിക്കൂടിയ ജനങ്ങള്‍ക്ക് മുന്‍പില്‍ തല ഉയര്‍ത്തി കൊമ്പന്മാര്‍ നില്‍ക്കും. ഗജവീരന്‍ തെച്ചിക്കൊട്ട് രാമചന്ദ്രന്‍ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന കാര്യമാണ്. 

Tags: തൃശൂര്‍ പൂരംPooramഇലഞ്ഞിത്തറമേളംകുടമാറ്റംപഞ്ചാവാദ്യമഠത്തില്‍ വരവ്പാണ്ടിമേളകിഴക്കൂട്ട് അനിയന്മാരാരുകോങ്ങാട് മധുThrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.