Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കൊമ്പനെ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു, ഉള്‍വനത്തിലേക്ക് നീങ്ങി; റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ലഭിച്ചു തുടങ്ങി

അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകളുണ്ടെങ്കിലും ആരോഗ്യവാനാണ്. ചികിത്സ നല്‍കേണ്ട മുറിവുകളൊന്നും ശരീരത്തിലില്ല. തുറന്നുവിടുന്നതിന് മുമ്പ് ആവശ്യമായ ചികിത്സകള്‍ നല്‍കി. മയക്കം പൂര്‍ണ്ണമായും വിട്ടശേഷമാണ് ഉള്‍ക്കാട്ടിലേക്ക് ആനയെ തുറന്നുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 10:00 am IST
in Kerala

ഇടുക്കി : അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. ഞാറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യസംഘം ആനയെ ഇവിടെ എത്തിച്ച് ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

അരിക്കൊമ്പന്‍ ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ലഭിച്ചതില്‍ നിന്നും വ്യക്തമായതായി പെരിയാര്‍ കടുവ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് അറിയിച്ചു. കുങ്കിയാനകളില്ലാതെയാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് ഇറക്കിവിട്ടതെങ്കിലും യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടില്ലെന്ന് ദൗത്യ സംഘം പ്രതികരിച്ചു.  

അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകളുണ്ടെങ്കിലും ആരോഗ്യവാനാണ്. ചികിത്സ നല്‍കേണ്ട മുറിവുകളൊന്നും ശരീരത്തിലില്ല. തുറന്നുവിടുന്നതിന് മുമ്പ് ആവശ്യമായ ചികിത്സകള്‍ നല്‍കി. മയക്കം പൂര്‍ണ്ണമായും വിട്ടശേഷമാണ് ഉള്‍ക്കാട്ടിലേക്ക് ആനയെ തുറന്നുവിട്ടതെന്ന് ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചു. ആനയെ കൊണ്ടുപോയ ആനിമല്‍ ആംബുലന്‍സ് അടക്കം മുഴുവന്‍ വാഹനങ്ങളും നിലവില്‍ പുറത്തെത്തി.  

ശനിയാഴ്ച 11.57 ഓടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. വെടികൊണ്ട് അല്പദൂരം ഓടിയ ആന മരങ്ങളുടെ മറവിലേക്ക് കയറി. പിന്‍തുടര്‍ന്ന ദൗത്യസംഘം 12.43, 2.01, 2.26 എന്നീ സമയങ്ങളില്‍ വീണ്ടും മയക്കുവെടി വെച്ചു. ചിന്നക്കനാല്‍ വിലക്കിന് താഴെ റോഡിന്റെ മറുകരയില്‍ തളര്‍ന്നുനിന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് വളഞ്ഞുപിടിക്കുകയായിരുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ അക്രമം വിതയ്‌ക്കുന്ന കാട്ടുകൊമ്പനെ പിടികൂടാന്‍ ഫെബ്രുവരി 21-നാണ് വനംവകുപ്പ് ഉത്തരവിട്ടത്.

ഉപഗ്രഹട്രാക്കിങ്ങുള്ള കോളറാണ് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ തന്നെയാകും ട്രാക്കിങ് കേന്ദ്രം. റേഡിയോ ട്രാന്‍സ്മിറ്റര്‍ വെള്ളം കയറാത്തതും പെട്ടെന്ന് പൊട്ടാത്തതുമായ ഒരു ചെപ്പിനുള്ളിലാക്കി കഴുത്തില്‍ പിടിപ്പിക്കാനായി തുകല്‍സമാനമായ ബെല്‍റ്റും തീര്‍ത്തിട്ടുണ്ട്. കോളറില്‍നിന്നുള്ള സിഗ്നലുകള്‍ സാറ്റ്‌ലൈറ്റ് വഴി ട്രാക്കിങ് കേന്ദ്രത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.

ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമതി ആവശ്യപ്പെട്ടിരുന്നത് സാറ്റ്‌ലൈറ്റിനൊപ്പം വെരി ഹൈ ഫ്രീക്വന്‍സി കോളര്‍ വേണമെന്നാണ്. വിഎച്ച്എഫ് ആണെങ്കില്‍ ആന്റിന ഉപയോഗിച്ച് ആനയുടെ കൃത്യസ്ഥാനം നിര്‍ണയിക്കാനാകും. ഈ സംവിധാനം അരിക്കൊമ്പനിട്ട കോളറിലുണ്ടോ എന്നതില്‍ വ്യക്തതയില്ല. മൂന്നോ വര്‍ഷം വരെയാണ് ഇതിന്റെ ബാറ്ററികാലവാധി.

അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പൊള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: forഅരിക്കൊമ്പന്‍ ദൗത്യംപെരിയാർപെരിയാര്‍ കടുവ സങ്കേതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.