Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ധര്‍മ്മ ബോധിയായ ശാസ്ത്രജ്ഞന്‍

എം.പി മന്മഥന്‍, ആഗമാനന്ദ സ്വാമികള്‍ തുടങ്ങി ഒട്ടേറെ മഹാത്മാക്കള്‍ ക്ഷേത്ര ഉത്സവവേദികളില്‍ നടത്തിവന്ന പ്രഭാഷണ പരിപാടികളെ പിന്തുടര്‍ന്നുകൊണ്ട്, അവയ്‌ക്ക് വ്യത്യസ്തമായ മാനം നല്‍കി, പ്രഭാഷണ കലയെ ആസ്വാദ്യവും ആകര്‍ഷണവുമാക്കിതീര്‍ക്കുന്നതില്‍ ഗോപാലകൃഷ്ണന്‍സാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഡിജിറ്റല്‍ സംവിധാനവും സാമൂഹ്യമാധ്യമങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് യുവമനസ്സുകളെ ആധ്യാത്മികാവബോധത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. യുക്തിഭദ്രമായ വിശദീകരണവും ശാസ്ത്രനിബദ്ധമായ ബോധനവും വഴി സമൂഹമനസിലേക്ക് സമഗ്രമായ പരിവര്‍ത്തനത്തിന് ഉതകുന്ന ഉജ്ജ്വലമായ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Apr 29, 2023, 05:00 am IST
inMain Article

ഡോ.എന്‍. ഗോപാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞു. ആയിരക്കണക്കിന് വേദികളില്‍ മുഴങ്ങിക്കേട്ട സനാതനധര്‍മ്മസന്ദേശത്തിന്റെ വാക്‌ധോരണി നിലച്ചു. ജ്ഞാന വെളിച്ചം പകര്‍ന്ന വീരവാണിയുടെ ദീപനാളം അണഞ്ഞു. ഉറ്റ സുഹൃത്തിനെയും മാര്‍ഗദര്‍ശിയെയുമാണ് എനിക്കു നഷ്ടപ്പെട്ടത്. എങ്കിലും അങ്ങ് ഹൃദയത്തില്‍ എന്നും ജീവിക്കും. മഹാത്മാവിന് മരണമില്ല. അങ്ങ് തെളിയിച്ച പൗര്‍ണ്ണമിയുടെ കുളിര്‍മ്മ പ്രചോദനവും പ്രത്യാശയും പ്രതീക്ഷയും പകരുന്നു. ആ അനശ്വരസ്മരണയ്‌ക്ക് മുന്നില്‍ അനന്തകോടി പ്രണാമം. ശാസ്ത്ര ഗവേഷണ രംഗത്തു തന്റെ പ്രതിഭ തെളിയിച്ച ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഉന്നത ഉദ്യോഗ പദവികള്‍ രാജിവെച്ച് ധര്‍മ്മ പ്രചരണത്തിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു.

മുഴുവന്‍ സമയ ധര്‍മ്മ പ്രവര്‍ത്തകനാകാനുള്ള  തന്റെ തീരുമാനം പി.പരമേശ്വര്‍ജിയെ അറിയിച്ചു. യാതൊരു സങ്കോചവും കൂടാതെ കൈക്ക് പിടിച്ച് അനുമോദനാശംസകള്‍ ഗോപാലകൃഷ്ണന്‍ സാറിന് നേര്‍ന്നു. അന്ന് അദ്ദേഹം ഭാരതീയ വിചാര കേന്ദ്രത്തിന്റെ ജില്ലാ ചുമതല വഹിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചായോഗങ്ങള്‍, സിംപോസിയങ്ങള്‍, സ്റ്റഡി ക്ലാസ് തുടങ്ങി നാനാവിധങ്ങളായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി.

1994 ല്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 24 ദിവസം നീണ്ടുനിന്ന ഹിന്ദു ധര്‍മ്മ പഠനശിബിരം ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുകയുണ്ടായി. മഠാധിപതി ശ്രീമദ് സ്വാമി സത്യാനന്ദ സരസ്വതി മുഖ്യാചാര്യനും സ്വാമി വേദാനന്ദ സരസ്വതി ആചാര്യനുമായിരുന്നു. ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സാറായിരുന്നു സംഘാടകന്‍. മുഴുവന്‍ ദിവസവും 127 ശിബിരാര്‍ഥികളോടൊപ്പം താമസിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചു അദ്ദേഹം ക്ലാസെടുത്തു. പ്രാത സ്മരണ മുതല്‍ രാത്രി മംഗളാചരണം വരെ ദിവസവും ആദ്യാവസാനം ഉണ്ടായിരുന്ന സാറിന്റെ സാന്നിധ്യവും ക്ലാസും അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രേരണാദായകമായ നല്ലൊരു അനുഭവമായിരുന്നു.

പറയുന്നതെല്ലാം അതേപടി കേട്ടുകൊണ്ടിരിക്കുന്നവരോട് അദ്ദേഹം കലഹിച്ചു. ചോദ്യങ്ങള്‍ കേള്‍ക്കുവാന്‍ ഇപ്പോഴും കാത് കൂര്‍പ്പിക്കും. രൂക്ഷമായ രീതിയിലുള്ള വിമര്‍ശനാത്മകമായ ചോദ്യങ്ങളായിരുന്നു ഇഷ്ടം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സ്വയം ഉത്തരം കണ്ടെത്താന്‍ വഴി തുറക്കുകയും ചെയ്യുന്ന ഗുരുനാഥനായിരുന്നു അദ്ദേഹം എല്ലാവര്‍ക്കും. പുഞ്ചിരിച്ചുകൊണ്ടേ സംസാരിക്കൂ. വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുമ്പോഴും പ്രതിയോഗികളെ നിശിതമായി ഖണ്ഡിക്കുമ്പോഴും മുഖത്ത് വിടര്‍ന്ന പുഞ്ചിരി മാത്രം. ആരോടും കോപമില്ല. അറിവിന്റെ നിറകുടമാണെങ്കിലും പൊങ്ങച്ചമില്ല. എല്ലാം അറിയാമെന്ന അവകാശ വാദങ്ങളില്ല. തനിക്ക് തെറ്റാണെന്ന് തോന്നിയ വിഷയങ്ങളെ വെട്ടിത്തുറന്ന് വിമര്‍ശിക്കാന്‍ ഒരു മടിയും കാട്ടിയിട്ടില്ല. കയ്യടി കിട്ടാന്‍ വേണ്ടി കൃത്രിമമായ വാചാടോപങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

സ്വാഭിമാനമായിരുന്നു സാറിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്നത്. നമ്മുടെ മഹത്തായ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രചരണവും സംരക്ഷണവുമായിരുന്നു പ്രവര്‍ത്തന ലക്ഷ്യം. നഷ്ടപ്പെട്ടുപോയ മാനവജീവിത ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. അതിന്റെ ചൂടും വെളിച്ചവും ശ്രോതാക്കളിലേക്ക് പകര്‍ന്നുകൊടുത്തു. ആയിരക്കണക്കിന് വേദികളില്‍ നിന്നും ഉയര്‍ന്ന ധീരോദാത്തമായ ശബ്ദം പതിനായിരങ്ങള്‍ക്കാണ് ആശയും ആവേശവും അറിവും പകര്‍ന്നത്.

എം.പി മന്മഥന്‍, ആഗമാനന്ദ സ്വാമികള്‍ തുടങ്ങി ഒട്ടേറെ മഹാത്മാക്കള്‍ ക്ഷേത്ര ഉത്സവവേദികളില്‍ നടത്തിവന്ന പ്രഭാഷണ പരിപാടികളെ പിന്തുടര്‍ന്നുകൊണ്ട്, അവയ്‌ക്ക് വ്യത്യസ്തമായ മാനം നല്‍കി, പ്രഭാഷണ കലയെ ആസ്വാദ്യവും ആകര്‍ഷണവുമാക്കിതീര്‍ക്കുന്നതില്‍ ഗോപാലകൃഷ്ണന്‍സാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഡിജിറ്റല്‍ സംവിധാനവും സാമൂഹ്യമാധ്യമങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് യുവമനസ്സുകളെ ആധ്യാത്മികാവബോധത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. യുക്തിഭദ്രമായ വിശദീകരണവും ശാസ്ത്രനിബദ്ധമായ ബോധനവും വഴി സമൂഹമനസിലേക്ക് സമഗ്രമായ പരിവര്‍ത്തനത്തിന് ഉതകുന്ന ഉജ്ജ്വലമായ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തില്‍ സാറിന്റെ പാദസ്പര്‍ശമേല്ക്കാത്ത ക്ഷേത്രങ്ങള്‍ നന്നേ കുറവാണ്. പ്രഭാഷണം കേള്‍ക്കാത്തവരും വിരളമത്രേ. ആ ശബ്ദം നിരവധി പേരുടെ മനസില്‍ എപ്പോഴും തുടികൊട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ആ ദീപ്തസ്മരണ ജനഹൃദയങ്ങളില്‍  പ്രേരണയും പ്രചോദനവുമായി അവശേഷിക്കും.

Tags: keralascientistഹിന്ദുമതംഡോ.എന്‍. ഗോപാലകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.