Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോകുലത്തിന് രണ്ടാം തോല്‍വി;സെമികാണാതെ പുറത്ത്

ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2023, 07:22 am IST
inFootball

കോഴിക്കോട്: സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം കളിയും തോറ്റ് ഗോകുലം കേരള എഫ്‌സി. ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സിയിലെ തീര്‍ത്തും വിരസമായ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 90-ാം മിനിറ്റില്‍ ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്. പരാജയത്തോടെ ഗോകുലത്തിന്റെ സെമി പ്രവേശനം സ്വപ്‌നമായി അവശേഷിച്ചു.
അഞ്ച് മലയാളി താരങ്ങളുമായാണ് ഗോകുലം ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ കളിയില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു നൗഫല്‍ ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു.
ശരാശരിയിലും താഴെ നിലവാരത്തില്‍ നടന്ന മത്സരത്തില്‍ അല്പമെങ്കിലും മികച്ചുനിന്നത് എഫ്‌സി ഗോവയായിരുന്നു. എന്നാല്‍ ലക്ഷ്യബോധമുള്ള മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയില്ല. പലപ്പോഴും ചില ഒറ്റയാന്‍ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത്് നടന്നത്. ആദ്യ പകുതിയില്‍ പറയത്തക്ക മുന്നേറ്റങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദ്യ പകുതിയില്‍ ഗോവക്ക് 6 ഉം ഗോകുലത്തിന് 2 ഉം വീതം കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. മൈതാനത്ത് മികച്ച പരസ്പരധാരണയോടെ കളിക്കാന്‍ ഇരു ടീമുകള്‍ക്കുമായതുമില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഗോകുലം മലയാളിതാരം ശ്രീകുട്ടന് മഞ്ഞകാര്‍ഡ്  ലഭിച്ചു.
രണ്ടാം പകുതിയിലാണ് കളി അല്പമെങ്കിലും മെച്ചപ്പെട്ടത്. എന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ ഫിനിഷിങ് പോരായ്‌മ ഗോളടിക്കുന്നതില്‍ നിന്ന് ഇരു ടീമുകളെയും തടഞ്ഞുനിര്‍ത്തി. 49-ാം മിനിറ്റില്‍ ഗോവയുടെ നോഹ വെയ്ല്‍ നല്‍കിയ ഒന്നാന്തരം ക്രോസ്സ് മാകാന്‍ വിന്‍ക്‌ലെ ചോതി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ് തടഞ്ഞിട്ടു. രണ്ട് മിനിറ്റിനുശേഷം ഗോകുലത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം പകുതിയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയശേഷം സൗരവ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഗോള്‍ കീപ്പറെയും മറി കടന്ന് പ്ലേസ് ചെയ്‌തെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി.
67-ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്നും സൗരവിന്റെ മറ്റൊരു ശ്രമം ഗോള്‍ കീപ്പര്‍ പുറത്തേക്ക് തട്ടി രക്ഷപ്പെടുത്തി. ഇതിനിടെ ഒരുതവണ എഫ്‌സി ഗോവ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഒടുവില്‍ 90-ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. ഗോവയുടെ ഇകര്‍ വല്ലേയോയാണ് ഗോള്‍ നേടിയത്. ഗോകുലം കേരളയുടെ അബ്ദുല്‍ ഹക്കുവിന്റെ പിഴവില്‍ നിന്നും കിട്ടിയ പന്ത് എഫ്‌സി ഗോവയുടെ നോഹ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കലും ഗോളി ഷിബിന്‍രാജ് തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് കിട്ടിയത് ഇകര്‍ വല്ലേയോയുടെ കാലുകളില്‍. ഇത്തവണ ഇകറിന് ലക്ഷ്യം പിഴച്ചില്ല. അനായാസം താരം പന്ത് വലയിലെത്തിച്ചു. എഫ്‌സി ഗോവയുടെ നോഹ് ആണ് ഹീറോ ഓഫ് ദി മാച്ച്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. അന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവ എടികെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും.

വിനോദ് ദാമോദരന്‍

Tags: Gokulam FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

Football

ഗോകുലം മങ്ങി; ശ്രീനിധിയോട് 2-1ന് തോറ്റു

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.