Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനി മോദിയുടെ ചങ്ങാതി മുതലാളിയല്ലെന്ന് സൂചന നല്‍കി പ്രമുഖ ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത; മോദിയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചും ശേഖര്‍ ഗുപ്ത

അദാനി മോദിയുടെ കാലത്ത് ഉദയം ചെയ്ത മുതലാളിയല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണ് അദാനി ഗ്രൂപ്പ് വലിയ ലൈസന്‍സുകളും കരാറുകളും പരിസ്ഥിതി സമ്മതിപത്രങ്ങളും നേടിയെടുത്തതെന്ന് ശേഖര്‍ ഗുപ്ത. കോണ്‍ഗ്രസ് ആരോപിക്കുന്ന മോദിയുടെ ചങ്ങാതിമുതലാളിയാണ് അദാനിയെന്ന ആരോപണത്തെ പരോക്ഷമായി തള്ളിക്കളയുകയാണ് തന്റെ ലേഖനത്തിലൂടെ ശേഖര്‍ ഗുപ്ത. ഒരു കാലത്ത് മോദി വിരുദ്ധ ജേണലിസ്റ്റായ പ്രണോയ് റോയിയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തമായി ശേഖര്‍ ഗുപ്ത എന്നോര്‍ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 06:18 pm IST
inIndia

അദാനി മോദിയുടെ കാലത്ത് ഉദയം ചെയ്ത മുതലാളിയല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണ് അദാനി ഗ്രൂപ്പ് വലിയ ലൈസന്‍സുകളും കരാറുകളും പരിസ്ഥിതി സമ്മതിപത്രങ്ങളും നേടിയെടുത്തതെന്ന് ശേഖര്‍ ഗുപ്ത.  കോണ്‍ഗ്രസ് ആരോപിക്കുന്ന മോദിയുടെ ചങ്ങാതിമുതലാളിയാണ് അദാനിയെന്ന ആരോപണത്തെ പരോക്ഷമായി തള്ളിക്കളയുകയാണ് തന്റെ ലേഖനത്തിലൂടെ തല മുതിര്‍ന്ന ജേണലിസ്റ്റായ ശേഖര്‍ ഗുപ്ത. ഒരു കാലത്ത് മോദി വിരുദ്ധ ജേണലിസ്റ്റായ പ്രണോയ് റോയിയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തമായി ശേഖര്‍ ഗുപ്ത എന്നോര്‍ക്കണം.  ശേഖര്‍ ഗുപ്തയുടെ ഈ നിരീക്ഷണം കോണ്‍ഗ്രസ് ക്യാമ്പിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും വലിയ ആഘാതമാണ്. ‘ഈസ് അദാനി എ ക്രോണി?’ (Is Adani a crony?)  (അദാനി ചങ്ങാതി മുതലാളിയോ?) എന്ന ലേഖനത്തിലാണ് ശേഖര്‍ ഗുപ്തയുടെ ഈ മോദി അനുകൂലവും കോണ്‍ഗ്രസ് വാദങ്ങള്‍ പൊളിക്കുന്നതുമായ നിരീക്ഷണങ്ങള്‍. 

ഗൗതം അദാനി ആദ്യതലമുറ ബിസിനസുകാരനാണ്. അദ്ദേഹം തന്റെ ബിസിനസ് നേരിട്ട് നടത്തുന്ന വ്യക്തിയാണ്. തുറമുഖം, അടിസ്ഥാനസൗകര്യവികസനം, വിമാനത്താവളങ്ങള്‍ തുടങ്ങി കൂടുതലായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉള്ള ബിസിനസ് മേഖലകളില്‍ പ്രവൃത്തിക്കാന്‍ നിര്‍ബന്ധിതനാകുന്ന വ്യവസായി ആണ് അദാനി. അദ്ദേഹം കൈകാര്യം ചെയ്യുന്ന ബിസിനസ് രംഗങ്ങള്‍ സര്‍ക്കാരുമായി കൂടുതല്‍ ഇടപഴകേണ്ടവയാണ്. തുറമുഖമായാലും വിമാനത്താവളങ്ങളായാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉള്ള മേഖലകളാണ്. അതുകൊണ്ട് അദാനിയ്‌ക്ക് തന്റെ ബിസിനസ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരുമായി ഓരോ ദിവസവും അടുത്ത് ഇടപഴകേണ്ടതായി വരും. സര്‍ക്കാര്‍ പിന്തുണയില്ലാതെ ഇതൊന്നും നടത്തിക്കൊണ്ടുപോകാനുമാവില്ല. അതായത് സര്‍ക്കാരുമായി ചങ്ങാത്തം ആവശ്യമാണ്. – ശേഖര്‍ ഗുപ്ത പറയുന്നു. 

എന്നാല്‍ അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് മോദിയുടെ വിദേശനയങ്ങള്‍ എന്ന് വരെയാണ്  കോണ്‍ഗ്രസ് ആരോപിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നപ്പോഴല്ല, കോര്‍പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. അതിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിയ്‌ക്കുമ്പോഴും ഈ ബന്ധം ഉണ്ട്. അടിസ്ഥാനസൗകര്യവികസനരംഗം എന്നത് വളരെ വിശാലമായ ഒന്നാണ്. സ്വകാര്യ കമ്പനിയും സര്‍ക്കാരും തമ്മില്‍ ഈ മേഖലകളില്‍ സഹകരണം അത്യാവശ്യമാണ്. അടിസ്ഥാനസൗകര്യവികസനരംഗത്ത് സര്‍ക്കാര്‍ നിഴലിന് കീഴില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. മാത്രമല്ല, സര്‍ക്കാരിനെ സംബന്ധിച്ചും നല്ല മൂലധനം കയ്യിലുള്ള കോര്‍പറേറ്റുകള്‍ ഈ രംഗത്ത് അത്യാവശ്യമാണ്. കാരണം ആദ്യം സ്വകാര്യകമ്പനികള്‍ പദ്ധതിക്ക് ചെലവഴിച്ച ശേഷമേ സര്‍ക്കാരില്‍ നിന്നും അത് കിട്ടൂ. – ശേഖര്‍ ഗുപ്ത പറയുന്നു.  

ഇനി ഒരു ഉദാഹരണം പറയാം. ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ ‘ധര്‍മ്മ’ എന്ന തുറമുഖത്തിന്റെ കാര്യമെടുക്കാം. ടാറ്റയ്‌ക്കായിരുന്നു ഈ തുറമുഖത്തിന്റെ നിര്‍മ്മാണച്ചുമതല. ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ടാറ്റ അവിടെ പണി തുടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുമായി അടുത്ത ബന്ധമുള്ള പരിസ്ഥിതി വാദികള്‍ ഈ തുറമുഖനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേസുകളും തര്‍ക്കങ്ങളും ഉണ്ടായി. ഒലിവ് റിഡ്ലി എന്ന കടലാമകള്‍ പ്രജനനത്തിന് ഉപയോഗിക്കുന്ന അവരുടെ കൂടുകളുള്ള സ്ഥലം വരെ തുറമുഖത്തിനായി നശിപ്പിക്കുന്നു എന്ന ആരോപണമുണ്ടായി.  കാട് കയ്യേറുന്നു എന്നതായിരുന്നു മറ്റൊരു ആരോപണം. നിവൃത്തിയില്ലാതെ ഈ നിര്‍മ്മാണ പ്രവര്‍ത്തനം ടാറ്റ അദാനിക്ക് കൈമാറി. എന്നാല്‍ അദാനി അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പൂര്‍ത്തിയാക്കി.  

ഇപ്പോഴും ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന ഉല്‍പന്നങ്ങള്‍ ആഗോളതലത്തിലില്ല. യോഗ, ആത്മീയത, ആയുര്‍വേദ, ഐഐടിയില്‍ നിന്നും ഐഐഎമ്മില്‍ നിന്നുമുള്ള എഞ്ചിനീയറിങ്ങിലും മാതമാറ്റിക്സിലുമുള്ള  മിടുക്കന്മാര്‍ – ഇതെല്ലാം ഇന്ത്യയുടെ അഭിമാനമാണ്. പക്ഷെ അപ്പോഴും ഇന്ത്യയുടേതായ ഒരു ഉല്‍പന്നവും ലോകം കീഴടക്കിയിട്ടില്ല.  അതിനാണ് മോദി ശ്രമിക്കുന്നത്. ഉല്‍പാദനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക സൗജന്യങ്ങളാണ് മോദി വാരിവിതറുന്നത്. ഇന്ത്യ ഇവിടെ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍ ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ ഒന്നിനും ഇന്ത്യയിലെ ബ്രാന്‍റ് നാമമില്ല.  സോഫ്റ്റ് വെയര്‍ കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും ടെക് മഹീന്ദ്രയും വിപ്രോയും എല്ലാം വിദേശത്തെ ജോലികള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നു എന്നേയുള്ളൂ. അതുപോലെ ഇന്ത്യയിലെ അരബിന്ദോ, സിപ്ല തുടങ്ങിയ കമ്പനികള്‍ എല്ലാം വിദേശത്തെ മരുന്നുകളുടെ വില കുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന്റെ പേരില്‍ പേരെടുത്തു എന്നേയുള്ളൂ. അതല്ലാതെ. ഇന്ത്യന്‍ കമ്പനികല്‍ക്ക് ഇനിയും ലോകം കീഴടക്കുന്ന ഒരു ഉല്‍പന്നം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.  

എന്നാല്‍ ചൈനയും കൊറിയയും ലോകമാകെ കീഴടക്കിയ ഒരു ഡസന്‍ ഉല്‍പന്നങ്ങളെങ്കിലും (സാംസങ്ങ്, എല്‍ജി, കിയ, ഹ്യൂണ്ടായി(ദക്ഷിണ കൊറിയ ബ്രാന്‍റുകള്‍) ഹുവാവേ, ലെനോവോ, ഷവോമി, ഒപ്പോ, ഹയര്‍ (ചൈനീസ് ബ്രാന്‍റുകള്‍ …..)ഉണ്ടാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉല്‍പാദനമേഖലയ്‌ക്ക് നല്‍കുന്ന പിന്തുണ നല്ലതും അനിവാര്യവുമാണ്. – ശേഖര്‍ ഗുപ്ത എഴുതുന്നു.  

മാത്രമല്ല, കോണ്‍ഗ്രസ് ഉപയോഗിക്കുന്ന ചങ്ങാത്തമുതലാളിത്തം എന്ന പദം വിജോയിപ്പുണ്ടാക്കുന്ന ഒരു വാക്കാണ്. ചങ്ങാത്തമുതലാളിത്തം പലപ്പോഴും നല്ലതാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ ലോകമെങ്ങും സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശേഖര്‍ ഗുപ്ത പറയുന്നു.  ചങ്ങാതി മുതലാളിത്തമാണ് ഇന്ത്യയിലെന്നും മോദി ചങ്ങാതി മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് അടിയാണ് ശേഖര്‍ഗുപ്തയുടെ ഈ നിരീക്ഷണം. 

Tags: പ്രധാനമന്ത്രി മോദിഎയര്‍പോര്‍ട്ട്നരേന്ദ്രമോദിമാധ്യമപ്രവര്‍ത്തകര്‍തുറമുഖങ്ങള്‍Infrastructureജേണലിസ്റ്റ് ശേഖര്‍ ഗുപ്തഐഎസ്ചങ്ങാത്ത മുതലാളിത്തംഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.