ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയോട് ‘ജീവിതകാലം മുഴുവന്‍ താങ്കള്‍ക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവില്‍ പണിത വീട്ടില്‍ക്കഴിയാമെന്നാണോ കരുതിയതെ’ന്ന വളച്ചുകെട്ടില്ലാത്ത ചോദ്യവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ .
‘എന്നെ വീട്ടില്‍ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാന്‍ പൊതുവായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടു’മെന്ന് വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയോട് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
‘കാലാവധി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും പാര്ലമെന്റംഗമല്ലാതാകുന്നതോടെ താങ്കള്‍ താമസിച്ചിരുന്ന സര്‍ക്കാര്‍ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് നാട്ടുനടപ്പെ’ന്ന് രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിക്കാനും രാജീവ് ചന്ദ്രശേഖര്‍ മറന്നില്ല.
പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തി രാഹുല്‍ ഗാന്ധി എ എന്‍ ഐ വര്ത്തചാനലിനു നല്കിയ അഭിമുഖത്തിന്റെ ലിങ്കും രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: