Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ക്രൈസ്തവ നിലപാടില്‍ മാറ്റത്തിന്റെ കാറ്റ്

ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് ഫരീദാബാദ് ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിരിക്കുന്നു. ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്‌ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 11, 2023, 05:00 am IST
inEditorial
ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെകണ്ടപ്പോള്‍

ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെകണ്ടപ്പോള്‍

കേരളത്തിന്റെ ഭരണാധികാരം തങ്ങളുടെ കുത്തകയാണെന്നും, കാലങ്ങളായി അനുഭവിച്ചുപോരുന്ന ഈ അധികാരത്തിന് മറ്റൊരു അവകാശി ഉണ്ടാവാന്‍ പാടില്ലെന്നും, അങ്ങനെ ആരെങ്കിലും വന്നാല്‍ തങ്ങള്‍ അത് അനുവദിച്ചുതരില്ലെന്നുമാണ് സംസ്ഥാനത്തെ ഇടതു-വലതു മുന്നണികളുടെ നിലപാട്. യഥാക്രമം എല്‍ഡിഎഫിനും യുഡിഎഫിനും നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അവര്‍ സമാനമനസ്‌കരാണ്. ഊഴം വച്ച് അധികാരം പങ്കിടുകയെന്ന പൊതുധാരണ ഇവര്‍ക്കിടയിലുണ്ട്. അപൂര്‍വം ചില തെരഞ്ഞെടുപ്പുകളില്‍ ഈ ധാരണ തെറ്റിയിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. ജാതീയതയും വര്‍ഗീയതയും മതതീവ്രവാദവുമൊക്കെ ഏതാണ്ട് തുല്യ അളവില്‍ പങ്കിട്ടെടുക്കുന്ന വിധത്തില്‍ ഘടകകക്ഷികളെ സ്വന്തം മുന്നണിയിലുള്‍പ്പെടുന്നതില്‍ രണ്ടു പാര്‍ട്ടികളും ബദ്ധശ്രദ്ധരാണ്. ജനാധിപത്യത്തെ പ്രഹസനമാക്കുന്നതും, ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്തതുമായ ഈ അവസരവാദ രാഷ്‌ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇടതു-വലതു മുന്നണികളുടെ നേതൃത്വം. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുമെങ്കിലും ഈ ബലാബലത്തിന് വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. ഇത് തെറ്റിക്കാന്‍ ബിജെപിക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കും കഴിയുമെന്ന ഭീതി എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഇപ്പോള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ ക്രൈസ്തവ സഭകളുടെ കേരളത്തിനകത്തും പുറത്തുമുള്ള നേതാക്കള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കേരളത്തില്‍നിന്ന് തങ്ങള്‍ക്ക് ഒരു എംപിയില്ലെന്ന ബിജെപിയുടെ ദുഃഖം തീര്‍ത്തുതരാമെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവിച്ചതു മുതലാണ് ഇത് തുടങ്ങിയത്. ഇതിനെ പിന്തുണച്ചുകൊണ്ട് താമരശ്ശേരി അതിരൂപതാ ബിഷപ്പ് പോള്‍ ഇഞ്ചനാനിയേല്‍ രംഗത്തുവരുകയും ചെയ്തു. ഇത് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്‌ത്തി. അന്നു മുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ പരിഹസിച്ചും വിമര്‍ശിച്ചും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് അവരെ പിന്മാറ്റാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തിവരികയായിരുന്നു. ഇത് വിജയിച്ചില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടുകള്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ആവര്‍ത്തിക്കുകയും, കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്തുവരികയും  ചെയ്തു. സിറോ മലബാര്‍ സഭ മേധാവി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളുടെ സമനില തെറ്റിക്കുകയും ചെയ്തു. അവര്‍ ഒരേ സ്വരത്തില്‍ ശാപവാക്കുകളുമായി പ്രത്യക്ഷപ്പെടുകയും, എന്തോ അത്യാഹിതം സംഭവിക്കാന്‍ പോവുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ പ്രശസ്ത ക്രൈസ്തവ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത് പരസ്പരവിശ്വാസത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിച്ചതെന്ന പ്രത്യേകതയുമുണ്ട്.  ബിജെപി രാജ്യത്ത് അധികാരത്തിലേറിയാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആപത്തുവരുമെന്ന് ചില രാഷ്‌ട്രീയ പാര്‍ട്ടികളും, രാജ്യത്തിനകത്തും പുറത്തും ഇവരെ പിന്തുണയ്‌ക്കുന്ന ശക്തികളും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഈ കള്ളക്കഥ പൊളിഞ്ഞതില്‍ പ്രതിപക്ഷം ഏറെ നിരാശരാണ്. എന്നിട്ടും ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന കുപ്രചാരണം ഇവര്‍ തുടരുകയാണ്. ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനും, ന്യൂനപക്ഷങ്ങളെ വഴിതെറ്റിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ് പ്രധാനമന്ത്രിയെ ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തില്‍ സ്വീകരിച്ച ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നല്‍കിയത്. ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് അഭിവന്ദ്യ ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിരിക്കുന്നു. ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്‌ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

Tags: bjpcongressഅനില്‍ ആന്‍റണിരാഷ്ട്രീയംchristian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.