ന്യൂദല് ഹി : തിങ്കളാഴ്ച ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം ന്യൂദല്ഹിയില് ശാസ്ത്ര സമ്മേളനം സംഘടിപ്പിക്കും. ഈ കണ്വെന്ഷന്റെ പ്രമേയം ഹോമിയോ കുടുംബം എല്ലാവര്ക്കും സ്വാസ്ഥ്യം, ഒരു ആരോഗ്യം, ഒരു കുടുംബം എന്നതാണ്.
ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. ക്രിസ്റ്റ്യന് ഫ്രെഡ്രിക്ക് സാമുവല് ഹാനിമാന്റെ ജന്മവാര്ഷികത്തിന്റെ സ്മരണയ്ക്കായാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. കണ്വെന്ഷനില്, നയരൂപീകരണം, ഹോമിയോപ്പതിയിലെ പുരോഗതി, ഗവേഷണ തെളിവുകള്, ഹോമിയോപ്പതിയിലെ ക്ലിനിക്കല് അനുഭവങ്ങള് എന്നിവയെക്കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകും.
ഗവേഷണം, വിദ്യാഭ്യാസം, സംയോജിത പരിചരണം എന്നിവയില് ഹോമിയോപ്പതി പ്രയോജനപ്പെടുത്തുന്നതിനുളള ഭാവിയിലെ മാര്ഗ നിര്ദ്ദേശങ്ങളില് ഈ ശാസ്ത്ര സമ്മേളനം ഉള്ക്കാഴ്ച നല്കും. വിവിധ പ്രധാന പങ്കാളികളുടെ ചര്ച്ചകളിലൂടെയാണിത് സാധ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: