ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും ഉണ്ടായിട്ടും ഇന്ത്യന്‍ രൂപ തളരാതെ പിടിച്ചുനില്‍ക്കുകയാണ്. ഡോളറിന് 82.78 രൂപ എന്ന നിലയില്‍ വരെ ദുര്‍ബ്ബലമായ രൂപ ഇപ്പോള്‍ 81.84 ലേക്ക് കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഗവേഷണസ്ഥാപനങ്ങളും വിദഗ്ധരും പങ്കുവെയ്ക്കുന്ന അഭിപ്രായം മറ്റൊന്നാണ്. അടുത്ത് 10 വര്‍ഷത്തിനകം രൂപ കരകയറും. 2030ല്‍ ഒരു ഡോളറിന് 70 രൂപ എന്ന നിലയില്‍ എത്തും. അതിനുള്ള അടിത്തറയാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്.
ഡോളര്‍ തകര്‍ന്നടിയും; 2030ല്‍ ഡോളറിന് 70 രൂപയാകും
അതേ സമയം ഡോളര്‍ ഇനിയും തകര്‍ന്നടിയുമെന്നും യുബിഎസ് സെക്ര്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നു. കാരണം 2023 മാര്‍ച്ചിലെ കണക്ക് പ്രകാരം യുഎസില്‍ ഉല്പാദനപ്രവര്ത്തനങ്ങള് ഏകദേശം മൂന്ന് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
റഷ്യ-ഉക്രൈന് യുദ്ധത്തിലൂടെ റഷ്യയെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതിയുമായി അമേരിക്ക മുന്നോട്ട് പോകുമ്പോള്‍ മറ്റ് ലോകരാഷ്ട്രങ്ങളെല്ലാം അവരുടെ സ്വന്തം കറന്‍സി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യാന്തര വ്യാപാര ഇടപാടുകള്‍ ഡോളറില്‍ വേണ്ട, രൂപയില്‍ തന്നെ വിനിമയം നടത്താന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ ഉല്പാദനക്ഷമതയില് കുതിപ്പ്
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉല്പാദനക്ഷമതയുടെ കാര്യത്തില്‍ വന്‍കുതിപ്പിലാണ്. ഒപ്പം അന്താരാഷ്ട്ര വ്യാപരത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ഈ രണ്ട് ഘടകങ്ങളും ഡോളറുമായുള്ള വിനിമയത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ധന ഉറപ്പാക്കുന്നു. 2030ഓടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 70 രൂപയില്‍ എത്തുമെന്ന് ധനകാര്യ ഗവേഷണ സ്താപനമായ ക്യാപിറ്റല്‍ ഇക്കണോമിക്സ് പറയുന്നു. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് മുന്നോട്ട് പോകുന്ന രാജ്യമായതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.
അന്താരാഷ്ട്ര കറന്‍സിയായി രൂപ
പല രാഷ്ട്രങ്ങളും ഡോളര്‍ ക്ഷാമം മൂലവും യുദ്ധസാഹചര്യം മൂലവും ഡോളറില്‍ ഇടപാട് ഒഴിവാക്കുകയാണ്. ഇതിനകം ഏകദേശം 18 രാഷ്ട്രങ്ങള്‍ രൂപയില്‍ ഇന്ത്യയുമായി ഇടപാട് നടത്താന്‍ സമ്മതിച്ചു കഴിഞ്ഞു. റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബോട്സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, ഇസ്രയേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്മര്, ന്യൂസിലാന്റ്, ഒമാന്‍, സീഷേല്‍സ്, ടാന്‍സാനിയ, ഉഗാണ്ട, യുകെ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇതുവഴി രൂപ ഒരു അന്താരാഷ്ട്ര കറന്‍സിയായി മാറുകയാണ്. പല രാജ്യങ്ങളുടെ കയ്യിലും ഡോളര്‍ ഇല്ലാത്തതിനാല്‍ വ്യാപാരം നടക്കാന്‍ സ്ഥിതിവിശേഷം മറികടക്കുന്നതിനെ സഹായിക്കാനാണ് ഇന്ത്യയുടെ ഈ നീക്കം. ഇന്ത്യയിലെ പല ബാങ്കുകളും അന്താരാഷ്ട്ര ഇടപാടുകള്‍ സുഗമമായി നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. റഷ്യയിലെ പ്രധാനബാങ്കുകളായ ഷെര്‍ബാങ്ക്, വിടിബി ബാങ്ക്, ഗാസ്പ്രോംബാങ്ക് എന്നിവയ്ക്ക് ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിക്കഴിഞ്ഞു.
2030ഓടെ ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനും ഡോളര്‍ ഒരു തടസ്സമാകരുതെന്ന് ഇന്ത്യ ശഠിയ്ക്കുന്നു. ശരിക്കും ഒരു വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: