Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍; പിന്നില്‍ വന്‍സംഘം; ഏലത്തൂരില്‍ തീവണ്ടിയിലെ തീവെപ്പില്‍ ലക്ഷ്യമിട്ടത് ഒരു ബോഗി കത്തിക്കാന്‍

ഏലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസില്‍ തീവ്രവാദബന്ധമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. എന്‍ഐഎയും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂോയുമാണ് തീവ്രവാദബന്ധമുണ്ടെന്ന സൂചന പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 03:45 pm IST
in Kerala

തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസില്‍ തീവ്രവാദബന്ധമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. എന്‍ഐഎയും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂോയുമാണ് തീവ്രവാദബന്ധമുണ്ടെന്ന സൂചന പുറത്തുവിട്ടത്.  

ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്

പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തില്‍ എത്തിയത് സ്വന്തം നിലയ്‌ക്കല്ലെന്നും ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നതാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ട്രെയിനിലെ ഒരു ബോഗി പൂര്‍ണ്ണമായും കത്തിക്കാനായിരുന്നു പദ്ധതി. ഇതിലൂടെ വലിയൊരു ആക്രമണമാണ് ലക്ഷ്യമിട്ടിരുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.  

കോഴിക്കോട് ഏലത്തൂരിലുണ്ടായ തീവണ്ടിയിലെ തീവെപ്പ് കേസില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയാണ് അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനാവുമെന്ന് എന്‍ഐഎ കരുതുന്നു.  

മൂന്ന് കുപ്പി പെട്രോള്‍ ഉപയോഗിച്ച് ഒരു ബോഗി മുഴുവന്‍ കത്തിക്കാന്‍ പദ്ധതി

ട്രെയിനിലെ ഒരു ബോഗി പാടെ കത്തിക്കാന്‍ വേണ്ട പെട്രോള്‍ ഷാരൂഖ് സെയ്ഫിയുടെ കയ്യില്‍ ഉണ്ടായിരുന്നു. മൂന്ന് കുപ്പി പെട്രോളായിരുന്നു ഇയാള്‍ കൈവശം വെച്ചിരുന്നത്. എന്നാല്‍ ചില പാളിച്ചകള്‍ മൂലം ഇയാള്‍ക്ക് കൃത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. അവര്‍ മാസങ്ങളായി ഷാരൂഖിനെ ഈ കൃത്യം നടത്താനായി പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ മറഞ്ഞിരിക്കുകയാണ്. തെളിവുകള്‍ കിട്ടാതിരിക്കാന്‍ ഷാരൂഖുമായി കാര്യമായ മറ്റ് ബന്ധപ്പെടുലുകള്‍ ഇവര്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാകാം ഷാരൂഖ് സെയ്ഫിക്ക് പരിശീലനം നല്‍കാതിരുന്നത്.  

രക്ഷപ്പെട്ടതിന് പിന്നില്‍ വന്‍ ആസൂത്രണം

ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണവും സഹായവും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സി പറയുന്നു. അതേ സമയം കേസ് എന്‍ഐഎയ്‌ക്ക് വിടാന്‍ കേരള പൊലീസോ സര്‍ക്കാരോ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷം മാത്രമാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. തീവ്രവാദബന്ധം ചോദ്യം ചെയ്യലില്‍ തെളിഞ്ഞാല്‍ കേസ് എന്‍ഐഎയ്‌ക്ക് വിടാമെന്നതാണ് കേരള പൊലീസിന്റെ നിലപാട്.  

കേരളം കേസ് കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. അതനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ എന്‍ഐഎഎയെക്കൊണ്ട് അന്വേഷിപ്പിച്ചേക്കും. 

Tags: എൻ‌ഐ‌എതീവണ്ടികോഴിക്കോട്ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്ഷാരുഖ് സൈഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

പുതിയ വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.