ചെന്നൈ: ഐപിഎല്ലില്‍ എം.എസ്. ധോണിക്ക് 5000 റണ്‍സ്. ലഖ്നൗവിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ മാര്‍ക്ക് വുഡിനെ തുടരെ രണ്ട് സിക്സിന് പറത്തിയാണ് ചെന്നൈ സൂപ്പര്‍കിങ്സ് നായകന് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്. 16 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 236 കളിയിലാണ് ധോണിയുടെ നേട്ടം.
വിരാട് കോഹ്ലി, ശിഖര്‍ ധവാന്, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്ന, എബി ഡിവില്ലേഴ്സ് എന്നിവരാണ് ധോണിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. വിരാടിനാണ് കൂടുതല്‍ റണ്‍, 224 കളിയില്‍ 6706 റണ്‍സ്. ധവാന് – 6284 (207), വാര്‍ണര്‍ – 5937 (163), രോഹിത് – 5880 (228), റെയ്ന – 5528 (205), ഡിവില്ലേഴ്സ് – 5162 (184).
പ്രതികരിക്കാൻ ഇവിടെ എഴുതുക: