കോട്ടയം: ഇന്ത്യ മുന്നോട്ടുവെച്ച ജി20 മുന്‍ഗണനകള്‍ക്കു വിശാലമായ സ്വീകാര്യത ലഭിച്ചതായി വിദേശകാര്യ ്യ സഹമന്ത്രി വി മുരളീധരന്‍. 2023 ജനുവരിയില്‍ നടന്ന നമ്മുടെ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി’യില്‍ ഗ്ലോബല്‍ സൗത്തിലെ 124 രാജ്യങ്ങളും ഈ മുന്‍ഗണനകള്‍ക്കു പിന്തുണയേകിയതായി ജി20 ഷെര്‍പ്പ യോഗത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
ഹരിത വികസനം, കാലാവസ്ഥാ ധനകാര്യം, ലൈഫ്; ത്വരിതഗതിയിലുള്ളതും സമഗ്രവും ഊര്‍ജസ്വലവുമായ വളര്‍ച്ച; സുസ്ഥിര വികസനലക്ഷ്യങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തല്‍; സാങ്കേതിക പരിവര്‍ത്തനവും പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യവും; 21ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍; സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനം എന്നിവയാണ് ഇന്ത്യ മുന്നോട്ടുവെച്ച ജി20 മുന്‍ഗണന വിഷയങ്ങള്‍.
സാര്‍വത്രിക സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ഭാരതത്തിന്റെ ജി 20 പ്രമേയം, അതായത് ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ആശയം, അതിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും, ഇന്നത്തെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍ ഉള്‍ക്കൊള്ളുന്നതിനാലും, ലോകമെമ്പാടും പ്രതിധ്വനിക്കുകയാണ്.
ബഹുമുഖ പരിഷ്‌കാരങ്ങളുടെ അംഗീകാരം, വികസന സഹകരണത്തോടുള്ള പങ്കാളിത്ത സമീപനം, അധിക ധനസഹായം സമാഹരിക്കുന്നതിനു ബഹുമുഖ വികസന ബാങ്കുകളുടെ (എംഡിബി) ആവശ്യകത, ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവര്‍ത്തനങ്ങളിലും അസന്ദിഗ്ധമായി അപലപിക്കല്‍, പുതിയതും ഉയര്‍ന്നുവരുന്നതുമായ ഭീഷണികളെ നേരിടാനുള്ള ദൃഢനിശ്ചയം, വിശ്വസനീയമായ ഭക്ഷ്യരാസവളം വിതരണശൃംഖലകളുടെ ആവശ്യകത, അതിജീവനശേഷിയുള്ള വിതരണശൃംഖലകള്‍, ആഗോള നൈപുണ്യ രേഖപ്പെടുത്തല്‍ എന്നിവ അതിന്റെ പ്രധാന ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.
ആദ്യമായി, ജി 20യും ആഫ്രിക്കന്‍ പങ്കാളികളും, അതായത് ആഫ്രിക്കന്‍ യൂണിയനും, തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നത് എടുത്തുപറഞ്ഞു. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഈജിപ്ത്, എയു അധ്യക്ഷന്‍ കൊമോറോസ്, മൗറീഷ്യസ്, എയുഡിഎഎന്‍ഇപിഎഡി എന്നിവയ്‌ക്കൊപ്പം, ജി 20യില്‍ ആഫ്രിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ളത് ഇന്ത്യന്‍ അധ്യക്ഷതയിലാണ്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നേതാക്കളുടെ ഉച്ചകോടിയില്‍ 20ഓളം മന്ത്രിതല യോഗങ്ങള്‍കൂടി വിജയകരമായി നടത്താനാകുമെന്നാണു പ്രതീക്ഷ.വി മുരളീധരന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: