കോഴിക്കോട്: ഈയിടെ അന്തരിച്ച നാടകകൃത്തും സംവിധായകനുമായ വിക്രമന്‍നായര്‍ പണ്ട് ഒരു അഭിമുഖത്തില്‍ പങ്കുവെച്ച 1921ലെ കലാപത്തെക്കുറിച്ചുള്ള സ്വകാര്യ അനുഭവം ചര്‍ച്ചാവിഷയമാകുന്നു. മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുന്ന 1921ലെ കലാപം ഹിന്ദു വംശഹത്യ തന്നെ എന്ന് വിക്രമന്‍നായരുടെ അനുഭവവും ശരിവെയ്ക്കുന്നു.
മലബാര്‍ കലാപത്തില്‍ മതം മാറിയ അമ്മായി പിന്നീട് ആമിനയായതും അമ്മയ്ക്കൊപ്പം കുഞ്ഞായിരിക്കുമ്പോള്‍ ഈ ആമിനയെ കാണാന്‍ മലപ്പുറത്ത് പോയിരുന്നതും ഒരു നാടകം പോലെ വിക്രമന്‍നായരുടെ മനസ്സില്‍ മരിയ്ക്കും വരെ മായാതെ കിടപ്പുണ്ടായിരുന്നു.
ഭാനുപ്രകാശ് എന്ന വ്യക്തിക്ക് നല്കിയ അഭിമുഖത്തിലാണ് അന്തരിച്ച നാടകക്കാരന് വിക്രമന്‍നായര്‍ 1921ലെ കലാപവുമായി ബന്ധപ്പെട്ടുള്ള സ്വന്തം അനുഭവ കഥ വിവരിച്ചത്. “1921ലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളാണ് എന്റെ അമ്മ വെള്ളയ്ക്കാം പടി തറവാട്ടില്‍ ജാനകിയമ്മ. മലബാര്‍ ലഹളക്കാലത്ത് എന്റെ അമ്മയുടെ രണ്ട് അമ്മാവന്മാര്ക്കും വെട്ടേറ്റു. കലാപകാരികള്‍ അവരെ വെട്ടിനുറുക്കി കോഴിക്കൂട്ടില്‍ ഇട്ടു. “- വിക്രമന്‍നായര്‍ സ്വന്തം കഥ പറയുന്നു.
“പേടിച്ചിരണ്ട ബന്ധുക്കളായ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും നാനാഭാഗത്തും അഭയം തേടി. വലിയ ഉരുളി പോലുള്ള പാത്രം തോണിയാക്കി, അതില്‍ കയറിയാണ് പലരും പുഴയ്ക്കപ്പുറമുള്ള ഗ്രാമങ്ങളില്‍ എത്തിയത്. “- വിക്രമന്‍നായര്‍ മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പറയുന്നു.
“ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മ പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകാറുണ്ടായിരുന്നു. അമ്മയെ കാണുമ്പോള്‍ അവിടുത്തെ മുസ്ലിം സ്ത്രീ പുറത്തിറങ്ങി വരും. അവര്‍ ചായയും മറ്റും തരും. ഒരിയ്ക്കല്‍ അവര്‍ അമ്മയെ വിറകുപുരയുടെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു അലമാരയുണ്ടായിരുന്നു. അത് തുറന്ന് കാണിച്ചു. അതിനുള്ളില്‍ ഒരു ഗുരുവായൂരപ്പന്റെ പടം ഉണ്ടായിരുന്നു. ദിവസവും ഈ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് അമ്മയോട് ആ മുസ്ലിം സ്ത്രീ പറഞ്ഞു. “- വിക്രമന് നായര്‍ വിവരിക്കുന്നു.
ആരാണമ്മേ അവര്‍ എന്ന എന്റെ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി അവര്‍ ലഹളയുടെ കാലത്ത് തറവാട്ടില്‍ നിന്നും ഒളിച്ചോടിയ അമ്മായി ആണെന്നാണ്. ജീവനില്‍ ഭയമുള്ള അവര്‍ പേടിച്ച് ഇസ്ലാമിലേക്ക് മതം മാറി. അമ്മിണിയമ്മ എന്ന അവരുടെ പേര് മതം മാറിയപ്പോള്‍ ആമിന എന്നായി. “- ഈ അനുഭവം ഒരു നാടകം പോലെ മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് പറഞ്ഞ് വിക്രമന്‍നായര്‍ വിവരിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: