ചണ്ഡീഗഡ് : രാജ്യത്തെ സർവ്വകലാശാലകളും കോളജുകളും വ്യവസായ സ്‌ഥാപങ്ങളായും ഇപ്പോൾ നടന്നു വരുന്ന പരസ്പര സഹകരണം ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക്ക് ശക്തമായ അടിത്തറയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി , സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ആധുനിക ഇന്ത്യയും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ആയി നിലനിന്നിരുന്ന പഴയ ഇന്ത്യയും തമ്മിൽ ഏറെ വൈരുദ്ധ്യമുണ്ട്”, ചണ്ഡീഗഡ് സർവകലാശാല സംഘടിപ്പിച്ച ഒമ്പതാമത് കോർപ്പറേറ്റ് ഉപദേശക സമിതി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
പഴയ ഇന്ത്യയുടെ കാലത്ത്, ജനാധിപത്യത്തിന്റെ നടത്തിപ്പ് എന്നത് ഏറെ ചെലവുള്ളതും അതിലേറെ ഒരു ഭാരവുമായാണ് സർക്കാർ തന്നെ കണക്കാക്കിയിരുന്നത്. വിവിധ ക്ഷേമപദ്ധതികളിലൂടെ
ഗവൺമെന്റ് ചെലവഴിക്കുന്ന തുകയുടെ പതിനഞ്ച് ശതമാനം മാത്രമേ ആനുകൂല്യങ്ങളുടെ രൂപത്തിൽ യഥാർഥ ഗുണഭോക്താക്കളിലെത്തിയിരുന്നുള്ളു . ശേഷിച്ച എൺപത്തിയഞ്ച് ശതമാനം തുക ചുവപ്പുനാടയും അഴിമതിയും കാരണം നഷ്ടപ്പെട്ടു പോന്നിരുന്നു. എന്നാൽ 2014-ന് ശേഷം, ഇന്ത്യ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാത്രമല്ല, പൗരന്മാർക്ക് മികച്ച അവസരങ്ങളൊരുക്കുന്ന രാജ്യമാണെന്നും സ്വയം തെളിയിച്ചപ്പോൾ സാഹചര്യം മാറി. ഇപ്പോൾ ഡിജിറ്റൽ ഇന്ത്യയിലൂടെ കൂടുതൽ സുതാര്യത
ഉറപ്പാക്കിയും ഇടനില, ചോർച്ച, അഴിമതി, കാലതാമസം എന്നിവ ഒഴിവാക്കിയും കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയുടെയും നൂറു ശതമാനവും അവരിലെത്തുന്ന അവസ്‌ഥയുണ്ടായിരിക്കുന്നു.
“ഇന്ത്യയിൽ അവസരങ്ങൾക്ക് ഒരു കാലത്തും ക്ഷാമമില്ലായിരുന്നു, പക്ഷേ അവ പ്രധാനമായും സ്വാധീനമുള്ള ഏതാനും കുടുംബങ്ങളിലും ഗ്രൂപ്പുകളിലും മാത്രമായി കേന്ദ്രീകരിച്ചു. എന്നാൽ, കഴിഞ്ഞ ഒൻപത് വർഷത്തെ മോദി സർക്കാരിന്റെ കാലത്ത് ഒരു വിവേചനവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വളർച്ചയാണ് ഉണ്ടായത്. തൽഫലമായി, ഇന്ത്യ ഇന്ന് 90,000-ത്തിലധികം സ്റ്റാർട്ടപ്പുകളുടെയും 110 യൂണികോണുകളുടെയും ആവാസ കേന്ദ്രമാണ്. പിഎം മുദ്ര വായ്‌പയുടെ രൂപത്തിൽ പുതിയ തലമുറയിലെ സംരംഭകർക്ക് നൽകുന്ന സർക്കാർ നൽകിയ വിപുലമായ പിന്തുണയാണ് ഇതിനൊരു കാരണമായത്.
സർക്കാരിന് മതിയായ ഫണ്ട് നൽകാൻ കഴിയാത്തതിനാൽ കഴിഞ്ഞ 65 വർഷമായി അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ആധുനികവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാൻ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യമായി ഇന്ത്യ മാറി. പ്രതിവർഷം 25% മുതൽ 30% വരെ നികുതി പിരിവുള്ള, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ആണ് നമുക്കുള്ളത്. തദ്ദേശീയരായ സായുധ സേനകളെ ആധുനികവത്കരിച്ച രാജ്യം എന്ന നിലക്ക് പുതിയ ഇന്ത്യയെ ലോകം ഇപ്പോൾ അറിയുന്നു”.
‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ തന്നെ , രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യയുടെ 68.5% ത്തിലധികം 35 വയസ്സിന് താഴെയുള്ളവരും 51% 25 വയസ്സിന് താഴെയുള്ളവരുമായി, ലോകത്തിലെ ഏറ്റവും ഉയർന്ന യുവജനസംഖ്യയാണ് ഇന്ത്യ . നരേന്ദ്രമോദി സർക്കാർ അധികാരമേറ്റത് മുതൽ യുവാക്കളെ തൊഴിലധിഷ്ഠിത നൈപുണ്യത്തോടെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും ഇതിനായി 2015ൽ സ്കിൽ ഇന്ത്യ മിഷൻ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 65 വർഷത്തിനിടെ 42 കോടി തൊഴിലാളികളിൽ 30 കോടിയും തങ്ങളുടെ തൊഴിൽ മേഖലകളിൽ അവിദഗ്ധരാണെന്ന് കണ്ടെത്തിയിട്ടുണ്ട് . 2014 നു ശേഷം വെറും 9 വർഷത്തിനുള്ളിൽ 30.62 കോടിയിലധികം യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിത തൊഴിൽ പരിശീലനം നൽകാൻ നമുക്ക് കഴിഞ്ഞു .
5 സിഇഒമാർ, 30 പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, 10 സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, 20 മാനേജിംഗ് ഡയറക്ടർമാർ, കോർപ്പറേറ്റ് ലോകത്തെ മുൻനിര കമ്പനികളുടെയും ചിന്തകരുടെയും പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 110 പ്രമുഖ ആഗോള, ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ കോർപ്പറേറ്റ് ഉപദേശക സമിതി എന്നിവർ യോഗത്തിൽ പങ്കെടുത്തു .
ചണ്ഡിഗഡ് സർവകലാശാല ചാൻസലർ സത്‌നം സിംഗ് സന്ധു, സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. ഹിമാനി സൂദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: