Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയതയുടെ ശബ്ദത്തിനൊപ്പം അണിചേരുക

പത്രമേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ജന്മഭൂമി മുന്നോട്ട് പോകുന്നത് അതിന്റെ വായനക്കാരുടെ സഹായത്താലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 12:00 am IST
inKerala

അഡ്വ. കെ.കെ. ബാലറാം  

(ആര്‍എസ്എസ് പ്രാന്ത സംഘചാലക്)

പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന ജന്മഭൂമി ഒരു സായാഹ്ന ദിനപത്രമായി ആരംഭിച്ചതാണ്. കംസന്റെ തടവറയില്‍ പിറന്ന ശ്രീകൃഷ്ണനെ പോലെ ശൈശവത്തില്‍ തന്നെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കേരളത്തിലെ ഒരേയോരു പത്രമാണ് ജന്മഭൂമി. കോഴിക്കോട് നിന്ന് പത്രം ആരംഭിച്ച് രണ്ടു മാസം തികയും മുമ്പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത പത്രങ്ങളെ നിയന്ത്രിക്കാനായി ഏതറ്റം വരെയും പോകാന്‍ അന്നത്തെ ഭരണകൂടം തയാറായി. കൊച്ചു പത്രമാണെങ്കിലും ജന്മഭൂമി നട്ടെല്ലുവളയ്‌ക്കാന്‍ തയാറായില്ല. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിറ്റേ ദിവസം വലിയ വാര്‍ത്തയാക്കി ജനങ്ങളിലെത്തിച്ചത് അത്ഭുതത്തോടെയായിരുന്നു മാധ്യമലോകവും സഹജീവികളും വീക്ഷിച്ചത്.

 ഒരാഴ്ച മാത്രമേ ഘനഗംഭീരമായ വാര്‍ത്തകളുമായി ജന്മഭൂമി ഇറക്കാന്‍ സാധിച്ചുള്ളൂ. ജൂലൈ 2ന് തന്നെ സായുധ പോലീസ് ജന്മഭൂമി ഓഫീസ് കൈയേറി അടിച്ചുതകര്‍ത്തു. പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, പ്രമോട്ടറായ യു. ദത്താത്രേയ റാവു, പി. നാരായണന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ആ സമയം മറ്റ് മുഖ്യധാരാ പത്രങ്ങളും വിപ്ലവ പത്രങ്ങളും വാര്‍ത്തകളുമായി സെന്‍സര്‍ ഓഫീസറുടെ മുമ്പാകെ ഓച്ഛാനിച്ച് നിന്ന് അനുമതി വാങ്ങുകയായിരുന്നു. സത്യസന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് ജനങ്ങളെ അറിയിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ്, ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ തയാറായി’ എന്ന് ലാല്‍ കൃഷ്ണ അദ്വാനി അന്നത്തെ പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977 നവംബര്‍ 14ന് പ്രഭാതദിനപത്രമായി കേരളത്തിന്റെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും, ഗാന്ധിയനും, സര്‍വോദയ പ്രവര്‍ത്തകനുമായിരുന്ന എം.പി. മന്‍മഥന്റെ പത്രാധിപത്യത്തില്‍ പ്രഭാതദിനപത്രമായി പുനരാരംഭിച്ച ജന്മഭൂമി ഉറച്ച കാല്‍വയ്‌പ്പോടെ ഇന്നും പ്രയാണം തുടരുകയാണ്.

പത്രമേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ജന്മഭൂമി മുന്നോട്ട് പോകുന്നത് അതിന്റെ വായനക്കാരുടെ സഹായത്താലാണ്. വായനക്കാരും, വരിക്കാരും, അഭ്യുദയകാംക്ഷികളുമാണ് ജന്മഭൂമിയുടെ കരുത്ത്. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കൊള്ളരുതായ്‌മക്കെതിരെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പത്രം എന്ന നിലയില്‍ മാത്രമല്ല ജന്മഭൂമിയെ ജനങ്ങള്‍ കാണുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രം ലക്ഷ്യം വച്ചുള്ള ജാതി-മത-വര്‍ഗ്ഗീയ പ്രീണനത്തെ സധൈര്യം തുറന്നുകാട്ടി ദേശീയതയിലൂന്നിയുള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമിക്ക് മാത്രമേ സാധിക്കു എന്ന ഉറച്ച വിശ്വാസമാണ് ജന്മഭൂമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വെളിവാക്കുന്നത്.  

അത്തരം വായനക്കാരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുകൊണ്ടു ജന്മഭൂമിയെ ഒരു കരുത്തുറ്റ പത്രമായി ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ഏപ്രില്‍ 10 വരെ ജന്മഭൂമിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദേശ സ്നേഹികളായ എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tags: ആര്‍എസ്എസ്ജന്മഭൂമിജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് കാമ്പയിന്‍Janmabhumi@50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.