Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീമില്‍ നിന്ന് ബിനാമി ഇടപാട് രേഖകള്‍ കണ്ടെത്തി; ഫ്‌ളാറ്റ് സീല്‍ ചെയ്തു, ചെന്നൈ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

2008 മുതല്‍ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളാണ് ഫാരിസ് കൊച്ചിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാര്‍പ്പിട പദ്ധതികളില്‍ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 02:32 pm IST
inKerala

കൊച്ചി : റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീം അഹമ്മദിന്റെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു രേഖയും ലഭിച്ചിരുന്നില്ല. വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണ് ഇയാള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പിന്റെ ഈ നടപടി.  

2008 മുതല്‍ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളാണ് ഫാരിസ് കൊച്ചിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാര്‍പ്പിട പദ്ധതികളില്‍ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. നജീമിന്റെ ഫ്‌ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ ബിനാമി ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തത്. ചിലവന്നൂരിലെ ഫ്‌ളാറ്റിലെ വസ്തുവകകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായുള്ള ഫാരിസ് അബുബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്.  

ഇതോടെ ഫാരിസ് അബൂബക്കറിനെതിരേയുള്ള ആദായ നികുതി വകുപ്പിന്റെ കുരുക്കുകള്‍ മുറുകുകയാണ്. നജീമിനെ കൂടാതെ നിരവധി ഇടനിലക്കാര്‍ ഫാരിസിന് കൊച്ചിയിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നജീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം അന്വേഷണം നേരിടുന്ന ആലപ്പുഴ, എറണാകുളത്തെ പല സ്വത്തുക്കളും നിര്‍മാണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ഫാരിസുമായി ഇവര്‍ നടത്തിയ ഭൂമി ഇടപാടിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം ഇഡി കണ്ടുകെട്ടല്‍ നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.  

കൊച്ചിയിലെ നിര്‍മാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടത്തിനായുള്ള അന്വേഷണമാണ് ഫാരിസ് അബൂബക്കറിലേക്ക് എത്തുകയും അത് നജീമിലേക്ക് നീളുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട സുഹത്തും സഹായിയുമാണ് ഫാരിസെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags: ഫാരിസ് അബൂബക്കറിആദായ നികുതി വകുപ്പ് റെയ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ വാര്‍ത്തയുമായി എത്തിയ സന്ധ്യാ രവിശങ്കര്‍ ആരോപണങ്ങളില്‍ ഉറച്ചനില്‍ക്കുന്നു

അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍
India

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍; സമ്മാനം ലക്ഷങ്ങളുടെ ഗാഡ്ജെറ്റുകള്‍; വിദേശയാത്രകള്‍; ബിസിനസ് ട്രിപ്പുകള്‍

Kerala

സംസ്ഥാനത്തെ യൂട്യൂബര്‍മാരുടെ നികുതി വെട്ടിപ്പ് 25 കോടിയോളം; പരിശോധന മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; പിഴ അടച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കും

Kerala

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്; പരിശോധന പേളി മാണി, സെബിന്‍ സിറിയക് അടക്കം പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍

India

ബിബിസിയെ പിന്തുണച്ചവര്‍ ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിക്കുക എന്ന അജണ്ട കൊണ്ടു നടക്കുന്നവര്‍: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.